കവാസാക്കിയുടെ സ്പോർട്സ് ടൂറെർ എച്ച് 2 എസ് എക്സ് എസ് ഇ യുടെ തിരിച്ചുവിളിയുടെ പ്രധാന കാരണം സോഫ്റ്റ്വയറിലെ എറർ ആണ്. ഈ തകരാറുള്ള ബൈക്കുകളിൽ റൈഡിങ്ങിന് ഇടയിൽ സ്പീഡ് ഡിസ്പ്ലേ പെട്ടെന്ന് പ്രവർത്തന രഹിതമാകുന്നതാണ് പ്രശ്നം . ഇത് വലിയ വേഗം കൈവരിക്കാൻ സാധിക്കുന്ന ഇത്തരം ബൈക്കുകളിൽ അപകടങ്ങളിലേക്ക് വഴിവച്ചെക്കാം.
200 ഓളം മോഡലുകളെ അമേരിക്കയിൽ മാത്രമാണ് തിരിച്ചു വിളിക്കുന്നത് എന്നും കവാസാക്കി അറിയിച്ചിട്ടുണ്ട്. 2022 ൽ പ്രൊഡക്ഷൻ നടത്തിയ മോഡലുകളിലാണ് പ്രധാനമായും ഈ തകരാർ കണ്ടെത്തിയിരിക്കുന്നത്.
കവാസാക്കിയുടെ ഡീലർമാരുടെ അടുത്ത് ചെന്നാൽ ഫ്രീ ആയി സോഫ്റ്റ് അപ്ഡേറ്റ് ചെയ്യാം എന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇപ്പോൾ ലഭ്യമല്ലാത്ത എച്ച് 2 എസ് എക്സ് എസ് ഇ മോഡലിന്റെ മെയിൻ ഹൈലൈറ്റ് ഇലക്ട്രികല്ലി അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്‌പെൻഷൻ ആണ്. റോഡിൽ ഇറക്കാവുന്ന എച്ച് 2 സീരീസിൽപ്പെട്ട ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും അതേ സൂപ്പർ ചാർജ്ഡ് 998 സിസി എൻജിൻ കരുത്ത് പകരുന്ന ഇസഡ് എച്ച് 2 എസ് ഇ ഇപ്പോൾ നിലവിലുണ്ട്. എക്സ് ഷോറൂം വില 27 ലക്ഷം.
Leave a comment