കവാസാക്കി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് മോഡലുകൾ അവതരിപ്പിക്കുന്നതായി അറിയിച്ചിരുന്നു. അതിൽ ഏറ്റവും ഹൈലൈറ്റ് ആയി നിന്നിരുന്നത് ക്രൂയ്സർ മോഡലായിരുന്നു. ഇന്ത്യയിൽ സൂപ്പർ മിറ്റിയോർ 650 യോട് മത്സരിക്കാൻ സാധ്യതയുള്ള ഇവനെ, ജപ്പാനിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യക്കാരുടെ നൊസ്റ്റു ഇളക്കുന്ന പേര് എലിമിനേറ്റർ എന്നുകൂടി ഇവന് നൽകിയിട്ടുണ്ട്.

ക്ലാസ്സിക് ക്രൂയ്സർ രൂപ ഭംഗി തന്നെയാണ് ഇവനിലും പിന്തുടരുന്നത്. എന്നാൽ വലിയ യാത്രക്ക് വേണ്ടിയുള്ള ക്രൂയിസർ മോഡൽ അല്ല ഇവൻ. നേക്കഡ് മോഡലുകളുടെത് പോലുള്ള റൈഡിങ് ട്രൈ ആംഗിൾ ആണ് ഇവന് നൽകിയിരിക്കുന്നത്. റൌണ്ട് ഹെഡ്‍ലൈറ്റ്, ഷാസിയെ എക്സ്പോസ് ചെയ്യുന്ന ഒഴുകിയിറങ്ങുന്ന ഇന്ധനടാങ്ക്, 765 എം എം ഹൈറ്റ് മാത്രമുള്ള സ്പ്ലിറ്റ് സീറ്റ്, ചതുരാകൃതിയിലുള്ള ടൈൽ സെക്ഷൻ, മസ്ക്കുലർ എക്സ്ഹൌസ്റ്റ്, എന്നിങ്ങനെയാണ് ഡിസൈനിലെ വിശേഷങ്ങൾ.

എൻജിനിലേക്ക് കടന്നാൽ നിൻജ 400 ൻറെ അതേ സ്പെസിഫിക്കേഷൻ ആണ്. 398 സിസി, ട്വിൻ സിലിണ്ടർ ഹൃദയത്തിൻറെ കരുത്ത് മൂന്ന് പി എസ് കൂടുതൽ ഉല്പാദിപ്പിക്കുന്നുണ്ട് 48 പി എസും 37 എൻ എം ടോർക്കുമാണ് ഇവിടെ. 6 സ്പീഡ് ട്രാൻസ്‌മിഷൻ വഴി കരുത്ത് ടയറിൽ എത്തിക്കുമ്പോൾ വീണ്ടും എലിമിനേറ്റർ സ്വഭാവം മാറുകയാണ്. 130 സെക്ഷൻ 18 ഇഞ്ച് ടയർ മുന്നിലും പിന്നിൽ 150 സെക്ഷൻ 16 ഇഞ്ച് ടയർ പിന്നിലും നൽകിയിരിക്കുന്നു. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ ഉള്ള ഇവൻറെ ആകെ ഭാരം 178 കെ ജി യാണ്.

സ്റ്റാൻഡേർഡ്, എസ് ഇ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ഇവനെ അവതരിപ്പിച്ചിരിക്കുന്നത്. എസ് ഇ വാരിയന്റിന് ഫോർക്ക് ഗൈറ്റെർസ്, ഹെഡ്‍ലൈറ്റ് കവിൾ, മേറ്റ് ബ്ലാക്ക് എക്സ്ഹൌസ്റ്റ് ഹീറ്റ് ഷിൽഡ്,പ്രീമിയം സീറ്റ്, യൂ എസ് ബി ടൈപ്പ് സോക്കറ്റ്, ജി പി എസ് കോംപാക്റ്റബിൾ ഓൺ ബോർഡ് ക്യാമറ എന്നിങ്ങനെ നീളുന്നു എസ് ഇ യുടെ പ്രീമിയം ഫീച്ചേഴ്സ്. ഇതിനെല്ലാം കൂടി നൽകേണ്ടത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 5.32 ലക്ഷം രൂപയാണ്. സ്റ്റാൻഡാണ് ചൂസ് ചെയ്യുന്നതെങ്കിൽ 4.7 ലക്ഷം രൂപയിൽ ഒതുക്കാം.
ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള ഇവന് എതിരാളി സൂപ്പർ മിറ്റിയോർ ആണെങ്കിലും ജപ്പാനിൽ എതിരാളി റിബൽ 500 ആണ്
Leave a comment