ലോകം മുഴുവൻ ഇലക്ട്രിക്ക് യുഗത്തിലേക്ക് ഒഴുക്കുകയാണ്. ആ ശക്തിയിൽ വൻസ്രാവുകളും ആ വഴിയേ എത്തുകയാണ്. ഇന്ത്യയിലെ പ്രീമിയം നിരയിലെ രാജാവായ കവാസാക്കിയാണ്. തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കുകളുമായി അടുത്ത മാസം വിപണിയിൽ എത്തുന്നത്.
ലോകത്തിലെ ഏറ്റവും വേഗത കൂടിയ മോട്ടോർസൈക്കിൾ നിർമ്മിക്കുന്ന കവാസാക്കി. ഇലക്ട്രിക്ക് യുഗത്തിലേക്ക് കടക്കുന്നത് ഏറ്റവും ചെറിയ മോട്ടോർ സൈക്കിളുമായാണ്. കാഴ്ച്ചയിൽ ഇസഡ് 400, നിൻജ 650 എന്നിവരുമായി രൂപ സാദൃശ്യം ഉണ്ട്.
അതിന് പിന്നിൽ ഒരു രഹസ്യമുണ്ട്. തങ്ങളുടെ 400 സിസി മോഡലുകളുടെ ട്രെല്ലിസ് ഫ്രെയിം തന്നെയാണ് ഇവനിലും ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ മോഡലുകളുടെ പോലെ തന്നെ ഈ പ്ലാറ്റ്‌ഫോമിൽ കൂടുതൽ മോഡലുകളെ പ്രതീക്ഷിക്കാം.

കുഞ്ഞൻറെ ഇലക്ട്രിക്ക് മോഡൽ നോക്കിയാൽ, 9 കിലോ വാട്ട് ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറാണ്. നേക്കഡ് ഇസഡ് ഇ – 1 ൻറെയും നിൻജ ഇ – 1 ഹൃദയം. എന്നാൽ ബൈക്കിൻറെ രൂപ ഭാവങ്ങൾ ഉണ്ടെങ്കിലും ഇവന് ഗിയർ ഉണ്ടാകാൻ സാധ്യതയില്ല.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന മറ്റ് വിശേഷങ്ങൾ ഇവയൊക്കെയാണ്.
- 99 കിലോ മീറ്റർ പരമാവധി വേഗത
- 140 കിലോ ഗ്രാമിന് താഴെ ഭാരം
- 2 ഇലക്ട്രിക്ക് മോഡുകൾ
- + വോക്ക് മോഡ്
- പെട്ടെന്നുള്ള കുതിപ്പിന് ഇ ബൂസ്റ്റർ
- ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
എന്നിവക്കൊപ്പം ഡ്യൂവൽ ബാറ്ററി പാക്ക് ആണ് കുഞ്ഞൻ ഇലക്ട്രിക്കിൻറെ ഊർജ്ജ സ്രോതസ്സ്. ഒരു ബാറ്ററി ഫിക്‌സഡും, മറ്റൊന്ന് റീമൂബിളുമാണ്. അതുകൊണ്ട് തന്നെ മികച്ചൊരു റേഞ്ച് തന്നെ ഇവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
അടുത്ത മാസം യൂ കെയിൽ എത്തുന്ന ഇലക്ട്രിക്ക് കുഞ്ഞന്മാർ. അധികം വൈകാതെ തന്നെ ജപ്പാൻ, ഓസ്‌ട്രേലിയൻ മണ്ണിൽ ടയർ തോടും. ഇന്ത്യയിൽ ഇവൻ എത്താൻ വലിയ സാധ്യതയില്ല. ഇവൻറെ വലിയവരായിരിക്കും ഇന്ത്യയിലെ കവാസാക്കിയുടെ സാരഥികൾ.
Leave a comment