ഇലക്ട്രിക്ക് ലോകത്തിലേക്ക് ആദ്യ ചുവട് വക്കുകയാണ് കാവസാക്കി. ഇതിന് മുൻപ് പുറത്ത് വിട്ട വാർത്തകൾ പ്രകാരം ഞെട്ടിക്കുന്ന റേഞ്ചും വിലകുറവുമാണ് പ്രതീക്ഷിച്ചതെങ്കിൽ. രണ്ടും ആസ്ഥാനത്ത് ആയി എന്നാണ് ലോഞ്ച് കഴിയുമ്പോൾ മനസ്സിലാകുന്നത്.
ഡിസൈൻ, ടെക്നോളജി, സ്പെക് തുടങ്ങിയ കാര്യങ്ങളിലേക്ക് കുറച്ചധികം പ്രാവശ്യം പറഞ്ഞതിനാൽ വീണ്ടും അതിലേക്ക് കടക്കുന്നില്ല. പകരം വെറുതെ ഒന്ന് ഓടിച്ചു വരാം.
- നിൻജ 650, ഇസഡ് 400 എന്നിവരുടെ ഡിസൈൻ
- 400 സിസി പ്ലാറ്റ് ഫോം ഷാസി
- കവാസാക്കി 125 സിസി യുടെ ബ്രേക്ക്, സസ്പെൻഷൻ, ടയർ
- 9 കിലോ വാട്ട് മോട്ടോർ
- 40 എൻ എം ടോർക്
- ഇ ബൂസ്റ്റ് , റൈഡിങ് മോഡ്, വാക്ക് മോഡ്
- ഡ്യൂവൽ സ്വപ്പബിൾ ബാറ്ററി
എന്നിങ്ങനെയായിരുന്നു പുറത്ത് വരുന്ന വാർത്തകൾ. ലോഞ്ച് ബൈക്കുമായി ഇതിനോട് വലിയ വ്യത്യാസവും ഉണ്ടായിട്ടുമില്ല. എന്നാൽ നമ്മൾ പ്രതീക്ഷിച്ച ചില കാര്യങ്ങൾ ഉണ്ടായിരുന്നു. ഡ്യൂവൽ സ്വാപ്പബിൾ ബാറ്ററി ആയതിനാൽ മികച്ച റേഞ്ച് ആകും ഇവൻ തരുന്നത് എന്ന്.

എന്നാൽ പ്രതീക്ഷക്കൾ ആസ്ഥാനത്ത് ആക്കി ഇതാ റേഞ്ച് പുറത്ത് വിട്ടിരിക്കുകയാണ്. രണ്ടു ബാറ്ററി എന്നൊക്കെ പറയുമ്പോൾ 100 കിലോ മീറ്റർ റേഞ്ച് ഏറ്റവും കുറവ് പ്രതീക്ഷിച്ചിടത്ത്. 65 കിലോ മീറ്റർ മാത്രമാണ് ഇവൻറെ റേഞ്ച് വരുന്നത്. ഇനി വിലയിലേക്ക് കടന്നാൽ അവിടെയും നിരാശപ്പെടുത്തി .
അമേരിക്കയിൽ നിൻജ 650 യുടെ വില വരുന്നത് 8,299 ഡോളർ ആണെങ്കിൽ, നിൻജ ഇ – 1 വില വരുന്നത് 7599 ഡോളറും നേക്കഡ് ഇസഡ് ഇ – 1 ൻറെ വില വരുന്നത് 7,299 ഡോളറുമാണ്. പൊള്ളുന്ന വിലയുമായി എത്തിയ കവാസാക്കി ഇലക്ട്രിക്ക് മോഡലിന്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
- കവാസാക്കിയുടെ ഹൈബ്രിഡ് ബൈക്ക് സ്പോട്ടഡ്
- കവാസാക്കിയാണ് കഴിഞ്ഞ ആഴ്ചയിലെ താരം
- കവാസാക്കിയുടെ ചെറിയ ക്രൂയ്സർ ???
ചിലപ്പോൾ വലിയ വിലയിൽ മോശം പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ. ഹാർലിയെ പോലെ ഇവനും വില കുറച്ചേക്കാം. എന്തായാലും ഇവൻ ഇന്ത്യൻ വിപണിയിൽ എത്താൻ ഒരു സാധ്യതയുമില്ല.
Leave a comment