എല്ലാ മാസവും ഓഫറുകളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയാണ് കവാസാക്കിയുടെ മോട്ടോർസൈക്കിളുകൾ. കഴിഞ്ഞ മാസം ഡബിൾ യൂ 800, നിൻജ 300, ഇസഡ് 650 എന്നിവർക്കാണ് ഡിസ്‌കൗണ്ട് നൽക്കിയിരുന്നത്. എന്നാൽ ഈ മാസം ഒരാളുടെ കുറവുണ്ട്. മറ്റാരുമല്ല ഇന്ത്യയിൽ നിന്ന് പിൻവലിച്ച ഡബിൾ യൂ 800 തന്നെ. അതോടെ ലക്ഷങ്ങളുടെ ഡിസ്‌കൗണ്ട് കഴിഞ്ഞിരിക്കുകയാണ്. ഇനി ആയിരങ്ങളുടെ ഡിസ്‌കൗണ്ട് മാത്രമാണ് മാർച്ചിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ബെസ്റ്റ് സെല്ലെർ മോഡലായിരുന്ന നിൻജ 300 ഇത്തവണയും ഡിസ്‌കൗണ്ട് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. പതിവ് പോലെ 15,000 രൂപ ഡിസ്‌കൗണ്ട് തന്നെയാണ് ഈ മാസവും നിലവിലുള്ളത്. ഇതിനൊപ്പം കവാസാക്കി 650 സീരിസിലെ ഏറ്റവും കുറവ് വില്പന നടത്തുന്ന ഇസഡ് 650 ക്കുമാണ് ഡിസ്‌കൗണ്ട്. അവിടെ 50,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉള്ളത്. ഇതോടെ നിൻജ 300 ന് 3.4 ലക്ഷത്തിൽ നിന്ന് എക്സ് ഷോറൂം വില 3.25 ലക്ഷത്തിലേക്കും, ഇസഡ് 650 യുടെ വില 6.43 ലക്ഷത്തിൽ നിന്ന് 5.93 ലക്ഷത്തിലേക്കും എത്തിയിട്ടുണ്ട്.
തുടർച്ചയായ ഈ ഡിസ്‌കൗണ്ടിന് പിന്നിൽ ചില അഭ്യുഹങ്ങളും പരക്കുന്നുണ്ട്. അതിൽ ട്രാക്ഷൻ കൺട്രോളിൻറെയും ബി എസ് 6.2 വിൻറെ വരവും ഇസഡ് 650 യുടെ ഡിസ്‌കൗണ്ടിൻറെ കാരണമെങ്കിൽ. ഡബിൾ യൂ 800 പോലെ നിൻജ 300 ൻറെ വില്പന അവസാനിപ്പിക്കലാണോ എന്നാണ് സംശയം. കാരണം നീണ്ട ഒമ്പത് വർഷങ്ങളായി നിൻജ 300 ഇന്ത്യയിൽ അവതരിപ്പിച്ചിട്ട്. ഒരു അപ്‌ഡേഷൻറെ കോള് നിൽക്കാൻ തുടങ്ങിയിട്ട് തന്നെ വർഷങ്ങളായി.
ഒരു കൗതുകം എന്ത് എന്നാൽ അന്ന് ഇറക്കിയ വിലയേക്കാളും കുറഞ്ഞ വിലക്കാണ് നിൻജ 300 വില്പന നടത്തുന്നത്. അത് തന്നെയാണ് ഇവൻറെ ഹൈലൈറ്റും.
Leave a comment