ഇന്ത്യയിലെ മുൻനിര പ്രീമിയം ഇരുചക്ര നിർമ്മാതാവായ കവാസാക്കി. തങ്ങളുടെ 2022 ഡിസംബർ മാസത്തെ ഓഫർ അവതരിപ്പിച്ചു. 120,000 രൂപ വരെയുള്ള ആനുകുല്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. രണ്ടു മോഡലുകൾക്കാണ് ഇപ്പോൾ ഡിസ്‌കൗണ്ട് എത്തുന്നത്.

ആദ്യ താരം നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ഇസഡ് 650 യാണ്. 2023 എഡിഷനിൽ പുതിയ മാറ്റം വരാനിരിക്കെയാണ് ഇസഡ് 650 ക്ക് വില കിഴിവ് എത്തിയിരിക്കുന്നത്. ഇപ്പോൾ 6.43 ലക്ഷം വില വരുന്ന മോഡലിന് ഡിസംബറിൽ കിഴിവ് 35,000/- രൂപയാണ്. ബ്ലൂ ട്ടൂത്ത് കണക്റ്റ്വിറ്റിയോട് കൂടിയ ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, ഡൺലപ്പ് ടയർ, എൽ ഇ ഡി ഹെഡ്‍ലൈറ്റ് എന്നീവയാണ് ഫീച്ചേഴ്‌സ് ഹൈലൈറ്റ്. ഇവന് ജീവൻ നൽകുന്നത് 650 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ഡി. ഓ. എച്ച്. സി എൻജിനാണ്. കരുത്ത് 68 പി എസും 64 എൻ എം ടോർക്കുമാണ് ഇവൻ ഉല്പാദിപ്പിക്കുന്നത്.

രണ്ടാമതായി എത്തുന്നത് വലിയ ഡിസ്‌കൗണ്ടിൻറെ ഉടമയാണ്. കവാസാക്കിയുടെ ക്ലാസ്സിക് നിരയായി ഡബിൾ യൂ സീരിസിലെ ഡബിൾ യൂ 800. 7.33 ലക്ഷം വില വരുന്ന ഇവന് 120,000 രൂപ ഡിസ്‌കൗണ്ടാണ് നൽകുന്നത്.
രൂപത്തിലും ഭാവത്തിലും ക്ലാസ്സിക് താരമായ ഇവൻ. റൌണ്ട് ഹെഡ്‍ലൈറ്റ്, ഡ്യൂവൽ റൌണ്ട് അനലോഗ് മീറ്റർ കൺസോൾ, ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് എന്നിവ കാഴ്ചയിൽ ഇവനെ ക്ലാസ്സിക് ഭംഗി നൽകുമ്പോൾ. സ്പെസിഫിക്കേഷനിലും ആ ഡി എൻ എ തന്നെയാണ് പിന്തുടരുന്നത്. എയർ കൂൾഡ്, 773 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിന് 52 പി എസ് കരുത്തും 63 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. കരുത്ത് സ്പോക്ക് വീലുകൾ അണിനിരക്കുന്ന ടയറിൽ എത്തിക്കുന്നത് 5 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. എന്നാൽ സ്ലിപ്പർ ക്ലച്ച്, ഡ്യൂവൽ ചാനൽ എ ബി എസ് എന്നീ സുരക്ഷാ സംവിധാനങ്ങളും ഇവൻറെ പക്കലുണ്ട്.

കവാസാക്കിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്ന ഈ ഡിസ്‌കൗണ്ട് ഡിസംബർ കഴിയുന്നതോടെ അവസാനിക്കും. ലിമിറ്റഡ് നമ്പറായി എത്തുന്ന 2022, 21 മോഡലുകളാണ് ഈ ഡിസ്‌കൗണ്ടിൻറെ പരിധിയിൽ എത്തുന്നത്. ഒപ്പം ഡബിൾ യൂ നിരയിലെ കവാസാക്കിയുടെ തന്നെ ഏറ്റവും അഫൊർഡബിൾ ക്ലാസ്സിക് ഡബിൾ യൂ 175. അടുത്ത മാസം മുതൽ ഡെലിവറി ആരംഭിക്കുമെന്നും കവാസാക്കി അറിയിച്ചിട്ടുണ്ട്.
Leave a comment