ഇന്ത്യയിൽ കവാസാക്കിയുടെ കുഞ്ഞൻ ക്ലാസിക്കിൻറെ ആദ്യ മാസ വില്പന ആയിരുന്നു ഡിസംബറിൽ. പ്രതീക്ഷിച്ചത് പോലെ മികച്ച വില്പന ലഭിച്ചുവെങ്കിലും നിൻജ 300 ൻറെ വർഷങ്ങളായുള്ള കിരീടം തെറിപ്പിച്ചു. എന്നാൽ ഈ വില്പനയുടെ ഒപ്പം പിടിക്കാൻ ചെറിയ ഓഫറുകളും കവാസാക്കി 300 ന് നൽകിയെങ്കിലും വലിയ ഫലമുണ്ടായില്ല. അതുപോലെ തന്നെയാണ് ഇസഡ് 650 ക്കും ഡബിൾ യൂ 800 നും ഉണ്ടായിരിക്കുന്നത്.
ഡിസംബർ മാസം കഴിഞ്ഞ് വീണ്ടും ഓഫറുകളുടെ പെട്ടി തുറക്കുകയാണ് കവാസാക്കി . ഇത്തവണയും താരങ്ങൾക്ക് മാറ്റമില്ലെങ്കിലും ഓഫറുകൾക്ക് വലിയ മാറ്റമുണ്ട്. ഏറ്റവും വലുതിൽ നിന്ന് തുടങ്ങിയാൽ 7.33 ലക്ഷം വിലയുള്ള ഡബിൾ യൂ 800 ന് 200,000 രൂപയാണ് ഡിസ്‌കൗണ്ട്. ഇസഡ് 650 യുടെ കിഴിവ് വരുന്നത് 50,000 രൂപയാണ് ഇപ്പോഴത്തെ വില 6.43 ലക്ഷം. ഇന്ത്യയിൽ അധികം നടക്കാത്ത സംഭവം ഡീസംബറിലെ പോലെ ഫെബ്രുവരിയിലും അവർത്തിക്കുന്നുണ്ട്. ബെസ്റ്റ് സെല്ലിങ് മോഡലായ നിൻജ 300 ന് 15,000 രൂപ ഡിസ്‌കൗണ്ട്. ഇപ്പോൾ 3.4 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇവരുടെ വലിയ ഡിസ്‌കൗണ്ടിന് കാരണങ്ങൾ. ഇന്ത്യയിൽ ബി എസ് 6 മലിനീകരണ ചട്ടത്തിൻറെ രണ്ടാം സ്റ്റേജ് പടിവാതിലിൽ നിൽകുകയാണ്. 2022 ൽ മോശം പ്രകടനം കാഴ്ചവച്ച മോഡലുകളെ പിൻവലിക്കാൻ വലിയ സാധ്യതയുണ്ട്. അതിൽ കവാസാക്കിയുടെ മുന്നിൽ നിൽക്കുന്നതാണ് ഡബിൾ യൂ 800. നിൻജ 650 യിൽ എത്തിയ പുതിയ ഇലക്ട്രോണിക്സ് അധികം വൈകാതെ 650 നേക്കഡിലും പ്രതിക്ഷിക്കാം. അതായിരിക്കാം ഇവൻറെ ഡിസ്‌കൗണ്ടിനുള്ള മൂലകാരണം.
അടുത്തതായി എത്തുന്നത് നിൻജ 300 ആണ്. ബെസ്റ്റ് സെല്ലിങ് മോഡലായ നിൻജക്ക് എന്തുകൊണ്ടാണ് ഈ ഡിസ്‌കൗണ്ട്. ബി എസ് 6.2 വിൽ പുതിയ നിൻജ എത്താൻ വലിയ സാധ്യതയുണ്ട്. 2013 ലാണ് ഇപ്പോഴുള്ള നിൻജ 300 എത്തിയത്. ഇലക്ട്രോണിക്സിൽ മാറ്റങ്ങൾ വന്നത് അല്ലാതെ ഡിസൈൻ അന്നും ഇന്നും ഒരുപോലെ തന്നെ. ഇനി എങ്ങാനും നിൻജ 250 ഇന്ത്യയിൽ എത്തുമോ ??? കാത്തിരുന്ന് കാണാം.
Leave a comment