കവാസാക്കി അമേരിക്കയിൽ ബോംബ് പൊട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്. കവാസാക്കിയുടെ 400 സിസി സൂപ്പർ സ്പോർട്ട് ഗ്ലോബൽ ലോഞ്ച് അമേരിക്കയിൽ എത്തിയതിന് ശേഷം. ഇതാ 16 മോഡലുകളാണ് ജൂൺ 06 ന് അമേരിക്കയിൽ എത്താൻ പോകുന്നത്. അതിൽ സൂപ്പർ സ്‌പോർട്ട്, ക്രൂയ്സർ, എ ട്ടി വി, ലൈറ്റ് വൈറ്റ് 4 വീൽ ഓഫ് റോഡ് മോഡലുകളായ സൈഡ് ബൈ സൈഡ്സ് തുടങ്ങിയവ അടങ്ങുന്നതാണ് കവാസാക്കിയുടെ ആറാം തിയ്യതിയിലെ ലോഞ്ച് നിര.

അതിൽ നമ്മുടെ ഇവിടെ എത്തുന്ന ഇൻട്രസ്റ്റിങ് കക്ഷികളുമുണ്ട്. അതിൽ ആദ്യത്തേത് നമ്മുടെ ഇന്ത്യയിൽ നിന്ന് വിട്ട് നിൽക്കുന്ന ഇസഡ് എക്സ് 6 ആർ ആണ്. മലിനീകരണ ചട്ടങ്ങൾ കാരണം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ 6 ആർ ഇന്റർനാഷണൽ മാർക്കറ്റിൽ പല ഇടങ്ങളിലും ഇല്ല. അമേരിക്കയിൽ ലോഞ്ച് ആകുന്നതോടെ അധികം വൈകാതെ ഇന്ത്യയിലും പ്രതിക്ഷിക്കാം. പക്ഷേ പുത്തൻ 6 ആറിൽ ചില വെട്ടികുറക്കലുകൾ ഉണ്ടാകുമെന്ന് പരക്കെ ഒരു സംസാരമുണ്ട്.

അത് കഴിഞ്ഞ് എത്തുന്നത് ഇന്ത്യയിലെ പുതുവെളിച്ചമായ സൂപ്പർ മിറ്റിയോർ 650 ക്കുള്ള കവാസാക്കിയുടെ മറുപടിയാണ്. ഇസഡ് എക്സ് 6 ആറിന് വെട്ടി കുറക്കലുകൾ ആണെങ്കിൽ, ജപ്പാനിൽ അവതരിപ്പിച്ച എലിമിനേറ്ററിന് കുറച്ച് കപ്പാസിറ്റി കൂട്ടിയാണ് അമേരിക്കയിൽ എത്തുന്നത് എന്നാണ് വിവരം.
രൂപത്തിൽ വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. റിബൽ 500 ആയിരിക്കും എലിമിനേറ്ററിൻറെ അമേരിക്കയിലെ എതിരാളി. ഇന്ത്യയിൽ ക്രൂയിസർ വിപണി ഉയർത്തെഴുന്നേറ്റ സാഹചര്യത്തിൽ എലിമിനേറ്റർ 400 എത്താൻ വലിയ സാധ്യതയുണ്ട്.
Leave a comment