ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ബ്രാൻഡ് ആണ് ഹീറോ എങ്കിലും. ടെക്നോളജിയുടെ കാര്യത്തിൽ കുറെ കാലം പുറകിലാണ്. അത് ഒരു പരുതി വരെ മറികടക്കുന്ന മോഡലായിരിക്കും കരിസ്‌മ. അതിനുള്ള ചില കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സൂചന നൽകിയതാണ് പുതിയ ടീസർ.
അപ്പോൾ കരിസ്‌മ എക്സ് എം ആർ ടീസർ സീരിസിലെ പുതിയ എപ്പിസോഡിൽ വിശേഷങ്ങൾ നോക്കാം. 210 സിസി യാണ് പുതിയ എൻജിൻറെ കപ്പാസിറ്റി എന്ന് സൂചിപ്പിക്കുന്ന. 210 സ്റ്റിക്കറിലാണ് എപ്പിസോഡിൻറെ കഥ തുടങ്ങുന്നത്. അതിൽ ലിക്വിഡ് കൂൾഡ് ആണെന്ന് നേരത്തെ എപ്പിസോഡിൽ അറിയിച്ചിരുന്നു.
ഹീറോയിൽ ആദ്യം എത്തുന്നവർ

എപ്പിസോഡ് പുരോഗമിക്കുമ്പോൾ എൻജിൻ സൈഡിൽ തന്നെയാണ് കഥ പുരോഗമിക്കുന്നത്. ഇതുവരെ ഇല്ലാത്ത ലിക്വിഡ് കൂൾഡ് എൻജിൻ എത്തുമ്പോൾ. കൂടുതൽ പെർഫോർമൻസിനായി ഡി ഒ എച്ച് സി എൻജിനോടെയാണ് കരിസ്‌മയിൽ എത്തുന്നത്. അതിന്റെയും സ്റ്റിക്കർ കാണിച്ച്.
പിന്നെ പോകുന്നത് ഡ്യൂവൽ ചാനൽ എ ബി എസിലാണ്. അതും ഹീറോ നിരയിൽ ആദ്യം. ഇനി ഉള്ള പോക്ക് ക്ലൈമാക്സിലേക്കാണ്. ഹീറോ നിരയിൽ ഇതുവരെ കാണാത്ത കളർ എൽ സി ഡി മീറ്റർ കൺസോൾ ആണ് ഇവന് നൽകിയിരിക്കുന്നത്.
കട്ടക്ക് തന്നെ മീറ്റർ കൺസോളും
എതിരാളികളുമായി ഒപ്പത്തിന് നിൽക്കുന്ന മീറ്റർ കൺസോളിനും കുറച്ചധികം സംസാരിക്കാനുണ്ട്. ടീസറിലെ വിവരങ്ങൾക്ക് പുറമെ കരിസ്‌മയുടെ ഇൻവിറ്റേഷൻ കൂടി കൂട്ടി വായിക്കുകയാണ് ഇവിടെ. അതിൽ കളർ എൽ സി മീറ്റർ കൺസോളിൽ കറുപ്പിൽ വെള്ള നിറത്തിലാണ് അക്ഷരങ്ങൾ തെളിയുന്നത്.
ഏറ്റവും വലിയ അക്കമായി വേഗത തെളിയുമ്പോൾ. അതിന് മുകളിൽ വലയം പോലെ ടാക്കോ മീറ്റർ നിൽക്കുന്നത്. ഇരു അറ്റത്തും ഓവൽ ഷെയ്പ്പുള്ള സൂചിക. ഇടത് ചൂടും വലത് ഫ്യൂൽ ഗേജിനെയും സൂചിപ്പിക്കുന്നു.

6 സ്പീഡ് ട്രാൻസ്മിഷൻ ആണ് എന്ന് ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററിൽ നിന്ന് വായിച്ചെടുക്കാം. ഒപ്പം പരമാവധി വേഗത മണിക്കൂറിൽ 147 നടത്തും പ്രതീക്ഷിക്കുന്നു. ഇപ്പോഴുള്ള ഡോമിനറിൽ കാണുന്നത് പോലെയാണ് എൽ സി ഡി ഡിസ്പ്ലേ, ഡിസ്‌പ്ലേയുടെ ഉള്ളിൽ ചെറിയൊരു ഡിസ്പ്ലേ എന്ന തരത്തിലാണ്.
ഇന്ധനക്ഷമത, ശരാശരി വേഗത, ട്രിപ്പ്, ബ്ലൂറ്റ്യൂത്ത് കണക്റ്റിവിറ്റി, മൊബൈൽ ബാറ്ററി ചാർജ് തുടങ്ങിയ കാര്യങ്ങൾ. ഈ കുഞ്ഞൻ ഡിസ്‌പ്ലേയിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനൊപ്പം കാൾ, എസ് എം എസ് അലേർട്ട്, തുടങ്ങിയവയും ഈ മീറ്റർ കൺസോളിൽ പ്രതീക്ഷിക്കുന്നുണ്ട്.
വിശേഷങ്ങൾ ഇവിടെയും തീരുന്നില്ല. ഇരു വശത്തുമായി വാണിംഗ് ലൈറ്റുകളുടെ ഒരു പട തന്നെയുണ്ട്. ഇടത്ത് നിന്ന് തുടങ്ങിയാൽ ന്യൂട്രൽ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, എൻജിൻ ഓയിൽ ഇൻഡിക്കേറ്റർ അണിനിരകുമ്പോൾ. വലത്ത് വശത്താണ് കൂടുതൽ ഉപയോഗമുള്ള കാര്യങ്ങൾ വരുന്നത്.
ഇൻഡിക്കേറ്റർ, ഹൈബീം, ഫ്യൂൽ വാണിംഗ് തുടങ്ങിയവയാണ് ആ വാണിംഗ് ലൈറ്റുകൾ. ഇതൊടെ ഈ എപ്പിസോഡിലെ എക്സ്പ്ലാനേഷൻ കഴിയുകയാണ്. 29 ന് ലോഞ്ച് എത്തുന്നത് വരെ ഈ സീസൺ തുടരാനാണ് സാധ്യത. അപ്പോൾ വാഹന വിശേഷങ്ങൾ കഴിയുന്നില്ല സ്റ്റേ റ്റ്യൂൺ…
Leave a comment