പ്രീമിയം വിപണിയിൽ കുതിച്ചു പായാൻ നിൽക്കുന്ന ഹീറോയുടെ കുന്തമുനയാണ് കരിസ്‌മ. ഇന്ത്യയിൽ ഏറെ പരിചിതമായ പല കാര്യങ്ങളും കരിസ്‌മ എക്സ് എം ആറിലുടെയായിരിക്കും ഹീറോ നിരയിൽ എത്തുക. അതിൽ ഒന്നാണ് ലിക്വിഡ് കൂൾഡ് എൻജിനാണ്.
ഓരോ ദിവസവും പുതിയ ടീസർ പുറത്ത് വിടുന്ന ഹീറോയുടെ ഇന്നത്തെ ചിന്ത വിഷയവും എൻജിൻ തന്നെ. കോപ്പർ നിറത്തിലുള്ള എൻജിൻ ക്രങ്ക് കേസും. അതിന് മുകളിലായി നിൽക്കുന്ന ലിക്വിഡ് കൂൾഡ് എൻജിൻ ബ്ലോക്കും നേരത്തെ തന്നെ ഉറപ്പിച്ചതാണ്.

എന്നാൽ അതിൽ ഉല്പാദിപ്പിക്കുന്ന കരുത്തിൻറെയും ടോർക്കിലും കുറിച്ചാണ് ഇപ്പോൾ സംസാരം നടക്കുന്നത് . കരുത്ത് ടോർക് തുടങ്ങിയ കാര്യങ്ങളിൽ ചില മാറ്റങ്ങൾ പല മീഡിയകളും ഇപ്പോൾ പറയുന്നുണ്ട്. സാധാരണ ഇത്തരം ബൈക്കുകളിൽ കരുത്ത് കൂടുതലും, ടോർക് കുറവുമാണ് ഉണ്ടാകാറുള്ളത്.
എന്നാൽ നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം 210 സിസി, ലിക്വിഡ് കൂൾഡ് എൻജിന് 25 പി എസ് കരുത്തും 30 എൻ എം ടോർക്കുമാണ് പറഞ്ഞിരുന്നത് എങ്കിൽ. ഈ എൻജിൻ കോൺഫിഗരേഷൻ ഹാർലിയിൽ നിന്ന് അടിക്കുന്ന അമേരിക്കൻ കാറ്റ് മൂലമാണ് എന്നാണ് വിചാരുന്നത്.
ഇപ്പോൾ അത് സാധാരണ ബൈക്കുകളുടെ പോലെ 20 എൻ എൻ ടോർക് ആകുമെന്ന് വാർത്തകൾ വരുന്നുണ്ട്. ഇതിനൊപ്പം മറ്റൊരു ആശങ്കയും പുറത്ത് വരുന്നുണ്ട്. നിഴൽ രൂപമായി കണ്ട കരിസ്മയുടെ പിൻ ടയറിൻറെ വലുപ്പമാണ്. 130 സെക്ഷൻ പോലെ തോന്നിപ്പിക്കുന്നു എന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാൽ മറ്റൊരു വിഭാഗം പറയുന്നത് 130 സെക്ഷൻ ടയർ ഇപ്പോൾ എക്സ്ട്രെയിം 160 മോഡലിനുണ്ട്. അപ്പോൾ കൂടുതൽ കരുത്തുമായി എത്തുന്ന എക്സ് എം ആറിന് 150 സെക്ഷൻ ഉണ്ടാകും എന്നാണ് എതിർ വാദം. അങ്ങനെ കരിസ്‌മ ചൂട് പിടിക്കുമ്പോൾ അടുത്ത ടീസറിനായി കാത്തിരിക്കാം.
Leave a comment