ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home latest News ഹീറോ കരിസ്‌മ അവതരിച്ചു
latest News

ഹീറോ കരിസ്‌മ അവതരിച്ചു

പ്രീമിയം നിരയെ ഞെട്ടിച്ചു

karizma xmr 210 launched in india
karizma xmr 210 launched in india

ഇന്ത്യയിൽ ഹീറോയുടെ ടെക്നോളജികൾ 2010 ന് പിന്നിലായിരുന്നു പൊക്കുന്നതെങ്കിൽ. പുതിയ കരിസ്‌മ എത്തിയതോടെ കട്ടക്ക് നിൽക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. ഒപ്പം മികച്ച പ്രിസിങ്ങിലുമാണ് ഇതിഹാസം തിരിച്ചെത്തുന്നത്.

ഇന്ത്യക്കാരുടെ ചില വികാരങ്ങളിൽപ്പെട്ടതാണ് മഞ്ഞ കരിസ്മയും ഹൃതിക് റോഷനും. അത് നന്നായി അറിയുന്ന ഹീറോ, ഹൃതിക് റോഷനെ കൊണ്ടാണ് ഇവനെ അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ മോഡലിൻറെ ഹെഡ്‍ലൈറ്റിന് നിന്ന് തുടങ്ങിയാൽ.

karizma xmr 210 with hrithik roshan

നല്ല ഡിസൈൻ

പുതുതായി എത്തിയ സ്കൂട്ടർ സൂമുമായി ഡി ആർ എല്ലിന് സാമ്യമുണ്ട്. പക്ഷേ ഇവിടെയുള്ള വ്യത്യാസം സ്പ്ലിറ്റ് ആയാണ് വച്ചിരിക്കുന്നത് എന്നാണ്. ഇരട്ട എൽ ഇ ഡി പ്രൊജക്റ്റർ ഹെഡ്‍ലൈറ്റാണ് രാത്രി വഴി കാണിക്കുന്നത്. അതും സെഗ്മെൻറ്റ് ഫസ്റ്റ് ആണെന്നാണ് ഹീറോ അവകാശപ്പെടുന്നത്.

അതിനൊപ്പം വലിയ സാഹസികരിൽ കാണുന്ന അഡ്ജസ്റ്റബിൾ വിൻഡ് സ്ക്രീൻ ഇവനിലുമുണ്ട്. അതും സെഗ്മെന്റിൽ ആദ്യം. അതുകഴിഞ്ഞ് എത്തുന്നത് ഇപ്പോഴത്തെ താരമായ എൽ സി ഡി മീറ്റർ കൺസോളിലേക്കാണ് അവിടെയും ഞെട്ടിക്കാനുള്ള വകയുണ്ട്.

karizma xmr 210 tail section
  • ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി
  • ട്ടേൺ ബൈ ട്ടേൺ നാവിഗേഷൻ ( ഫസ്റ്റ് ഇൻ സെഗ്മെൻറ്റ് )
  • എസ് എം എസ് , കാൾ അലേർട്ട്
  • സ്പീഡോ മീറ്റർ, ഓഡോ മീറ്റർ, ട്രിപ്പ് മീറ്റർ
  • ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, എന്നിവ ഉള്ളിലും
  • പുറമെ ന്യൂട്രൽ, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്

തുടങ്ങിയ വിവരങ്ങൾ പുറത്തും നൽകിയിട്ടുണ്ട്. അത് കഴിഞ്ഞ് ഭാരം കുറഞ്ഞ ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ. 11 ലിറ്റർ ഇന്ധന ടാങ്ക്, മസ്ക്കുലാർ ആണ്. 810 എം എം ആണ് റൈഡേർ സീറ്റിൻറെ ഹൈറ്റ് എങ്കിൽ. പിലിയൺ സീറ്റ് സ്പ്ലിറ്റ് ആയാണ് നൽകിയിരിക്കുന്നത്.

നീളത്തിലുള്ള ടൈൽ ലൈറ്റും, ചെറിയ എൽ ഇ ഡി ഇൻഡിക്കേറ്ററുകൾ കൂടി കഴിയുമ്പോൾ മുകളിലെ ഡിസൈൻ വിശേഷങ്ങൾ കഴിയും. എന്നാൽ താഴെത്തെ എക്സ്ഹൌസ്റ്റ് പറയേണ്ടതാണ്. ചെറിയ എക്സ്ഹീഹൌസ്റ്റ് പ്രൊട്ടക്ഷന് സിൽവർ നിറമാണ്.

ദി എൻജിൻ

karizma xmr 210 launched liquid cooled engine

ഇനി മെയിൻ സംഗത്തിലേക്ക് കടക്കാം ദി എൻജിൻ. ഹീറോ നിരയിൽ ഇതുവരെ കാണാത്ത ലിക്വിഡ് കൂൾഡ് എൻജിനാണ് കരിസ്മയുടെ ഹൃദയം. 210 സിസി കപ്പാസിറ്റിയുള്ള എൻജിന് ഡി ഒ എച്ച് സി, 4 വാൽവ് എന്നിങ്ങനെ ഹൈൻഡ് കാര്യങ്ങൾ കൊടുത്തതിനൊപ്പം.

കരുത്തിലും ഒരു കുറവില്ലാതെയാണ് എത്തുന്നത്. 9250 ആർ പി എമ്മിൽ 25.5 പി എസ് പുറത്തെടുക്കുമ്പോൾ, ടോർക് 7250 ആർ പി എമ്മിൽ 20.4 എൻ എം ആണ്. കരുത്ത് ടയറിൽ എത്തിക്കുന്നത് 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. കൂടുതൽ സുരക്ഷക്കായി സ്ലിപ്പർ ആൻഡ് അസിസ്റ്റ് ക്ലച്ചും കൂട്ടിനുണ്ട്.

ടയർ 100 സെക്ഷൻ മുന്നിലും പിന്നിൽ 140 സെക്ഷൻ ട്യൂബിലെസ്സ് ടയറിന് കൂട്ട് 7 സ്പോക്ക് അലോയ് വീലുകളാണ്. ഇനി 300 // 230 എം എം പെറ്റൽ ഡിസ്കിന് കൂട്ടായി വരുന്നത് ഡ്യൂവൽ ചാനൽ എ ബി എസ് ആണ്. അതും ഹീറോ നിരയിൽ ആദ്യം.

karizma xmr 210 available 3 colors

മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ, പിന്നിൽ മോണോ സസ്പെൻഷൻ കൂടി എത്തുന്നതോടെ സ്‌പെക്കിൻറെ കാര്യത്തിലും ഇവന് എ + തന്നെ. 160 എം എം ഗ്രൗണ്ട് ക്ലീറൻസ്‌, 163.5 കെ ജി ഭാരം എന്നിവയും ഇന്ത്യൻ കണ്ടിഷനുകൾക്ക് അനുസരിച്ച് തന്നെ.

എതിരാളികളും വിലയും

ഇനി വിലയിലേക്ക് കടന്നാലും ഞെട്ടിക്കാനുള്ള കാര്യങ്ങൾ എല്ലാം ഹീറോ കരുതി വച്ചിട്ടുണ്ട്. ഇൻട്രോ പ്രൈസിൻറെ കാലമാണല്ലോ. അതുകൊണ്ട് തന്നെ 1.72 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. മഞ്ഞകൊപ്പം കറുപ്പ്, റെഡ് നിറങ്ങളിലും പുത്തൻ എക്സ് എം ആർ ലഭ്യമാകും.

പ്രധാന എതിരാളികളുടെ ലിസ്റ്റ് നോക്കിയാൽ യമഹ ആർ 15 വി 4 ( 1.81 ലക്ഷം ), ജിക്സർ 250 എസ് എഫ് ( 1.81 ലക്ഷം ), പൾസർ ആർ എസ് 200 ( 1.72 ലക്ഷം ) എന്നിവരാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹാർലി എക്സ് 210 പരീക്ഷണ ഓട്ടത്തിൽ

ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ്...

കരിസ്‌മയുടെ വിലകയ്യറ്റം ഉടൻ

പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ...

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം...

പുതിയ പൾസർ 150 വരുന്നു

അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി...