അങ്ങനെ ഹോണ്ട ഒരുക്കിയ ഹീറോ കരിസ്‌മ ഇന്ത്യയിൽ ഒറ്റയാനായി നടക്കുന്ന കാലം. മികച്ച പ്രതികരണം ലഭിച്ചു വന്ന കരിസ്‌മയ വീഴ്ത്താൻ മറ്റൊരു ഇന്ത്യൻ ഇരുചക്ര നിർമ്മാതാവായ ബജാജ് പുതിയൊരു അസ്ത്രത്തെ അവതരിപ്പിച്ചു. അപ്പോഴേക്കും തന്നെ വലിയ വിജയമായ പൾസർ സീരീസിലെ ഏറ്റവും കരുത്തൻ 2007 ൽ ഇന്ത്യയിലെത്തി.
പൾസർ 220 ഡി ട്ടി എസ് എഫ് – ഐ എന്ന് പേരിട്ട പുത്തൻ പൾസർ പുത്തൻ പുതിയ ടെക്നോളജിയുമായാണ് എത്തിയത്. 220 സിസി എയർ കൂൾഡ് എൻജിൻ, ഫ്യൂൽ ഇൻജെക്ഷൻ എന്നിങ്ങനെ ക്ലാസ്സ് ലീഡിങ് ആയ ടെക്നോളോജിയുമായി എത്തിയ 220. ഇന്ത്യയിൽ വലിയ പരാജയമാണ് നേരിട്ടത്.
അതിന് പ്രധാന കാരണം ബജാജ് തന്നെയായിരുന്നു. വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലാതെ എത്തിയ പൾസർ 220 യുടെ പ്രധാന പ്രേശ്നം. ഫ്യൂൽ ഇൻജെക്ഷനിലെ സങ്കിർണതയായിരുന്നു. ഒപ്പം വിലയിലും വൻ മാറ്റം വന്നതോടെ പുത്തൻ പൾസർ പരുങ്ങലിലായി.
ഈ പാഠം ഉൾക്കൊണ്ടാണ് കരിസ്‌മയുടെ അടുത്ത എഡിഷൻ അവതരിപ്പിക്കുന്നത്. ഹോണ്ട കൈയിൽ ഉണ്ടായിട്ടും അടുത്ത പടിയെടുക്കാതെ കാർബുറേറ്റർ സിസ്റ്റം തന്നെയാണ് 2007 ലെ കരിസ്‌മയിലും എത്തിയത്. പക്ഷേ പുതിയ ഗ്രാഫിക്സ് ” ആർ ” ബ്രാൻഡിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങൾ നൽകി ഒന്ന് റിഫ്രഷ് ചെയ്തിരുന്നു ഹീറോ ഹോണ്ട.
എന്നാൽ വിട്ടു കൊടുക്കാൻ ബാജ്ജും പഴയ പ്രതികാരവുമായി മറ്റൊരാൾ എത്തുന്നത് കരിസ്‌മ അറിഞ്ഞിരുന്നില്ല.
Leave a comment