ഞായറാഴ്‌ച , 4 ജൂൺ 2023
Home latest News കരിസ്‌മ എക്സ് എം ആർ സ്പോട്ട് ചെയ്തു.
latest News

കരിസ്‌മ എക്സ് എം ആർ സ്പോട്ട് ചെയ്തു.

സ്വഭാവം ഏതാണ്ട് തീരുമാനമായി

karizma XMR spotted
കരിസ്‌മ എക്സ് എം ആർ സ്പോട്ട് ചെയ്തു.

ഇന്ത്യയിൽ ഈയിടെ ഏറ്റവും ഹൈപ്പ് നൽകിയ മോട്ടോർസൈക്കിൾ ആണ് ഹീറോ കരിസ്‌മ എക്സ് എം ആർ. കരിസ്‌മയെ വെറുതെ അങ്ങനെ കൊണ്ടുവരുകയല്ല എന്ന് സൂചന നേരത്തേ ഹീറോ നൽകിയിരിക്കുന്നു. പേപ്പറിൽ മാത്രം ഒതുങ്ങി നിന്ന പുത്തൻ കരിസ്‌മ ഇതാ റോഡ് ടെസ്റ്റിന് ഇറങ്ങിയിരിക്കുകയാണ്.

മുഖം മുടിയണിഞ്ഞ് റൈഡിങ്ങിനിറങ്ങിയ ഇവൻറെ പിൻവശത്തിൽ നിന്ന് തുടങ്ങാം. മിനിമലിസ്റ്റിക് ആണ് ടൈൽ സെക്ഷൻ, എൽ ഇ ഡി ഇൻഡിക്കേറ്ററും, ടൈൽ ലൈറ്റും കൂടി കാണുമ്പോൾ ഒരു പക്കാ സ്പോർട്സ് ബൈക്കിൻറെ ചെല്ലുണ്ട്. അത് പോലെ തന്നെയാണ് സീറ്റും. പില്ല്യണിന് ഉയർന്നിരിക്കുന്ന സ്പ്ലിറ്റ് സീറ്റാണ്.

ഇതുവരെ സ്പോർട്സ് ബൈക്കിനോട് ചേർന്നാണ് നിൽപ്പെങ്കിൽ ഇനി അങ്ങോട്ട് കരിസ്‌മയുടെ സ്വഭാവം എടുക്കുകയാണ്. നീണ്ടു ഉയർന്ന റൈഡിങ് ട്രൈആംഗിളാണ് . അത് കഴിഞ്ഞ് ടാങ്കിലേക്ക് ചെന്നാലും വലിയ തടിച്ച ടാങ്കാണ് .

ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ഫുള്ളി ഫയറിങ്, എൽ ഇ ഡി ഹെഡ്‍ലൈറ്റ് ലൈറ്റ് എന്നിവയാണ് ഡിസൈനിലെ മറ്റ് വിശേഷങ്ങൾ. ഒപ്പം മുന്നിൽ ഹെഡ്‍ലൈറ്റ് വ്യക്തമല്ലെങ്കിലും. എവിടെയോ സീറോ മോട്ടോർസൈക്കിളിന്റെ സാഹസികൻറെ ഛായ തോന്നിക്കുന്നുണ്ട്. ചെറിയൊരു തോന്നൽ മാത്രമാണ്, കൂടുതൽ ചിത്രങ്ങൾ വരുമ്പോൾ നമ്മുക്ക് കൂടുതൽ വ്യക്തമാകും.

karizma r

പുത്തൻ മോഡലിൻറെ സ്പെക്കിലും കുറച്ച് കാര്യങ്ങൾ പുതുതായി പുറത്ത് വന്നിട്ടുണ്ട്. അതിൽ നമ്മൾ വിചാരിച്ചതു പോലെ ഇരു അറ്റത്തും അലോയ് വീൽ, ട്യൂബ്ലെസ്സ് ടയർ, എന്നിവയാണെങ്കിലും പുതിയ കാലത്തിന് അനുസരിച്ചുള്ള യൂ എസ് ഡി ഫോർക്ക് പുത്തൻ മോഡലിന് ഇല്ല. ടെലിസ്കോപിക്, മോണോ സസ്പെൻഷൻ തന്നെയാണ് അതുവേണമെന്ന് നിർബന്ധമില്ലല്ലോ.

അപ്പോൾ എല്ലാം കൂടി നോക്കുമ്പോൾ കരിസ്‌മ എക്സ് എം ആർ ഒരു സ്പോർട്സ് ടൂറെർ ആണ് എന്ന് വ്യക്തം. ഈ വർഷം തന്നെ വിപണിയിൽ എത്താൻ സാധ്യതയുള്ള മോഡലിന് ഏകദേശം 1.7 ലക്ഷത്തിന് അടുത്ത് വില പ്രതിക്ഷിക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ

കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ...

ഫിയറി ദി ബ്ലാക്ക് എച്ച് എഫ് ഡീലക്സ്

ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ...

കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ്...

പുത്തൻ ഡ്യൂക്ക് 390 ഉടൻ

കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ്...