ഇന്ത്യയിൽ സ്പോർട്സ് ബൈക്കുകൾ ജനകിയമാക്കിയതിൽ കരിസ്‌മക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴും ഇന്ത്യക്കാരുടെ ഇടയിൽ ഒരു ഇതിഹാസ പുരുഷൻ തന്നെയാണ് ഇദ്ദേഹം. പ്രീമിയം നിരയിൽ വലിയ പദ്ധതികളുള്ള ഹീറോ. കരിസ്‌മയെ പുതിയ കാലത്തിനൊത്ത് തിരിച്ചു കൊണ്ട് വരുകയാണ്.
പുതിയ മാറ്റങ്ങൾക്കൊപ്പം പുതിയ പേരും പുത്തൻ മോഡലിൽ എത്തുന്നുണ്ട്. പഴയ കാലത്ത് സെമി ഫയറിങ് കരിസ്‌മയെ ആർ കൂട്ടി വിളിച്ചപ്പോൾ ഫുൾ ഫയറിങ് ആധുനികനെ ഇസഡ് എം ആർ എന്നുമായിരുന്നു വിളിച്ചിരുന്നത്.

അതുകൊണ്ട് തന്നെ ഹീറോ തങ്ങളുടെ പുതിയ തലമുറ കരിസ്‌മക്ക് പുതിയൊരു പേര് ട്രേഡ് മാർക്ക് ചെയ്തു കഴിഞ്ഞു. പുതിയ പേര് കരിസ്‌മ ” എക്സ് എം ആർ ” എന്നാണ്. ഹീറോയുടെ കൺസെപ്റ്റുകൾ തിരഞ്ഞപ്പോൾ എച്ച് എക്സ് 250 ആർ എന്ന മോട്ടോർസൈക്കിൾ പൊടി പിടിച്ചു അങ്ങനെ കിടക്കുന്നുണ്ട്. ഈ കൺസെപ്റ്റ് പ്രൊഡക്ഷൻ റെഡി ആയാണ് 2014 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നത്.
പുതിയ മോഡലിലേക്ക് തിരിച്ചു വന്നാൽ, പുറത്ത് വന്ന വിവരങ്ങൾ കുറച്ച് സന്തോഷം തരുന്നതാണ്. 210 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് പുത്തൻ മോഡലിന് ജീവൻ നൽകുന്നത്. 25 എച്ച് പി കരുത്തും 30 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിന് 6 സ്പീഡ് ട്രാൻസ്മിഷനാണ് ടയറിലേക്ക് കരുത്ത് പകരുന്നത്.
എക്സ്പൾസ് 420 യുടെ മുന്നിലായി ഇന്ത്യൻ റോഡുകളിൽ എത്തുന്ന ഇവന് 1.7 ലക്ഷത്തിൻറെ അടുത്ത് വില പ്രതിക്ഷിക്കാം.
Leave a comment