ഹീറോയുടെ ഇതിഹാസ താരം കരിസ്‌മ പുതിയ എക്സ് എം ആർ വാലോടെ ഈ മാസം 29 ണ് എത്തുകയാണ്. പുതിയ എക്സ് എം ആറിൽ ഹീറോ നിരയിൽ ഇതുവരെ കാണാത്ത ഫീച്ചേഴ്സ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അതിന് ബലം നൽകുന്ന പുതിയൊരു ഭാഗം കൂടി സ്പോട്ട് ചെയ്തു.
പേറ്റൻറ് ചിത്രങ്ങളിൽ ചതുരാകൃതിയിലാണ് മീറ്റർ കൺസോൾ കണ്ടെതെങ്കിൽ. സ്പോട്ട് ചെയ്ത മോഡലിൽ ഓവൽ ഷെയ്പ്പിലാണ് കാണുന്നത്. എന്നാൽ അത് മീറ്റർ കൺസോളിൻറെ ലേഔട്ട് അങ്ങനെയാണോ ക്രമീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.

ന്യൂട്രൽ, എ ബി എസ് വാണിംഗ് തുടങ്ങിയവ പുറത്ത് ആണ് ഉൾപ്പെടുത്തിയെങ്കിൽ. ചതുരത്തേക്കാളും ഭംഗി ഈ ആകൃതിക്കാണ്, എം വി അഗുസ്റ്റ എഫ് 4 നെ പോലെ. എന്തായാലും ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ ആണ് എന്നതിൽ സംശയമില്ല.
അതിനൊപ്പം സ്വിച്ച് ഗിയർ നോക്കുയാണെങ്കിൽ മീറ്റർ കൺസോളിൽ മീറ്ററിൽ സെലെക്റ്റ് ചെയ്യാനുള്ള എന്തൊക്കെ കൂടി ഒരുക്കിയിട്ടുണ്ട്. അത് റൈഡിങ് മോഡ് ആകാം, ട്രാക്ഷൻ കണ്ട്രോൾ ആകാം, ചിലപ്പോൾ അത് എ ബി എസ് സ്വിച്ച് ഓഫ് ചെയ്യാനുള്ളതുമാകാം.

ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, എൽ ഇ ഡി ഇൻഡിക്കേറ്റർ തുടങ്ങിയവയാണ് സ്പോട്ട് ചെയ്ത ലിസ്റ്റിലുണ്ട് . ഇതിനൊപ്പം ലിക്വിഡ് കൂൾഡ് എൻജിൻ, ഡ്യൂവൽ ചാനൽ എ ബി എസ് തുടങ്ങിയവയും. ഹീറോ നിരയിൽ ആദ്യം എത്തുന്നത് ഇവനിലായിരിക്കും എന്നാണ് പറയപ്പെടുന്നത്.
ഓഗസ്റ്റ് 29 ന് ലോഞ്ച് ഉറപ്പായ ഇവന് 1.7 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. പ്രാരംഭവിലയായി ഇതിലും കുറഞ്ഞേക്കാം. അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ഡ്യൂക്ക് 200, ജിക്സർ 250, എം ട്ടി 15, ഡോമിനർ 250 എന്നിവരായിരിക്കും പ്രധാന എതിരാളിക്കൾ.
Leave a comment