ഇന്ത്യയിൽ എൻട്രി ലെവൽ പ്രീമിയം നിരയിൽ ഹീറോ കുറച്ചധികം മോഡലുകളെയാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ പ്രമുഖരെയെല്ലാം ലക്ഷ്യമിട്ട് മോഡലുകൾ എത്തുന്നുണ്ടെങ്കിലും. 200 മുതൽ 250 സിസി മോഡലുകളെ മെരുക്കാൻ ഒരു എൻജിനാണ് ഹീറോ ഒരുക്കുന്നത്.
അത് മറ്റാരുമല്ല കരിസ്‌മക്ക് ജീവൻ നൽകുന്ന എൻജിൻ തന്നെ. ഇതിൽ തന്നെ നേക്കഡ് 440 യുടെ ഡിസൈനിൽ ഒരു കരിസ്‌മ നേക്കഡും ഉണ്ടാകും. ഇന്ത്യയിൽ വലിയ തിരിച്ചു വരവിന് ഒരുങ്ങുന്ന ഹീറോയെ മുന്നിൽ നിന്ന് നയിക്കുന്നത് കരിസ്‌മ ആകുമെന്നാണ് വിലയിരുത്തൽ.

ഇത്രയും മോഡലുകളെ മെരുക്കാനായി ഹീറോ നിരയിൽ എന്നല്ല. ഇന്ത്യയിൽ പൊതുവെ സ്പോർട്സ് ടൂറെർ മോഡലിൽ ഇല്ലാത്ത സ്പെക് ആണ് ഇവന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഹീറോയുടെ തന്നെ ആദ്യ ലിക്വിഡ് കൂൾഡ് എൻജിനുമായി വരുന്ന ഇവന്. 210 സിസി, സിംഗിൾ സിലിണ്ടർ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത് 25 പി എസും 30 എൻ എം ടോർക്കുമായിരിക്കും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ ലൗഞ്ചിന് അടുക്കുന്ന ഈ വേളയിൽ പേറ്റൻറ്റ് ചിത്രം പുറത്ത് വിട്ടിട്ടുണ്ട്. മോട്ടോർബീം പുറത്ത് വിട്ടത്ത് അനുസരിച്ച്. ഹീറോയുടെ തന്നെ എക്സ്ട്രെയിം 200 എസിൻറെ അതെ സ്പെക് തന്നെയാണ് ഇവനും എത്തുന്നത്. 199 സിസി, ഓയിൽ കൂൾഡ്, 4 വാൽവ് എൻജിന് കരുത്ത് 18.9 ബി എച്ച് പി തന്നെ.
എന്നാൽ പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം. 4 വാൽവ് എൻജിനുമായി എക്സ്ട്രെയിം 200 എസ് ഇതിനോടകം തന്നെ സ്പോട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതേ എൻജിനുമായി ഒരു ഫുള്ളി ഫയറിങ് ബൈക്ക് വരാൻ വലിയ സാധ്യതയില്ല .

ഒപ്പം ഇപ്പോൾ പുറത്ത് വന്ന പേറ്റൻറ് ചിത്രത്തിലും. അന്ന് ഡീലേഴ്‌സ് മീറ്റിൽ കാണിച്ചു തന്ന പ്രൊഡക്ഷൻ യൂണിറ്റിലും. ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 200 സിസി ഇനി ലിക്വിഡ് കൂൾഡ് അവതരിപ്പിക്കുമ്പോൾ ഓയിൽ കൂൾഡ് എൻജിനെക്കാളും കരുത്ത് എന്തായാലും കൂടുതൽ പ്രതീക്ഷിക്കാം.
പേറ്റൻറ് ചിത്രത്തിൽ പ്രൊഡക്ഷൻ മോഡലിൽ കണ്ടത് പോലെ. ഫുള്ളി ഫയറിങ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, സ്പ്ലിറ്റ് സീറ്റ്, എക്സ്ഹൌസ്റ്റ് ഡിസൈൻ, ലിക്വിഡ് കൂൾഡ് എൻജിൻ എന്നിവ നമ്മൾ പ്രൊഡക്ഷൻ യൂണിറ്റിൽ കണ്ടത് പോലെ തന്നെ. അതുകൊണ്ട് വലിയ ടെൻഷൻ അടിക്കേണ്ട കാര്യമില്ല എന്നാണ് യാഥാർഥ്യം.
- ഹീറോ ഉന്നം ഇടുന്ന പ്രീമിയം മോഡലുകൾ
- അപ്പാച്ചെ 200 ഉം എക്സ്ട്രെയിം 200 ഉം നേർക്കുനേർ
- വരാനിരിക്കുന്ന ഹീറോ ഡിസൈനുകൾ കാണാം.
സെപ്റ്റംബറിലാണ് അൺ ഒഫീഷ്യലി കരിസ്‌മയുടെ പുതിയ ജനറേഷൻ എക്സ് എം ആർ വിപണിയിൽ എത്താൻ സാധ്യത. നമ്മൾ ഇന്നലെ പറഞ്ഞ എതിരാളികൾ പേടിക്കേണ്ടത്തുണ്ട് എന്ന് ഉറപ്പാണ്.
Leave a comment