ഹീറോ വലിയൊരു പോരാട്ടത്തിന് ഒരുങ്ങുകയാണ്. അതിൽ മുന്നിൽ നിന്ന് നയിക്കുന്നത് കരിസ്‌മയുടെ പുത്തൻ മോഡലായ എക്സ് എം ആർ ആണ്. അതുകൊണ്ട് തന്നെ ഹീറോ നിരയിൽ കാണാത്ത പല കാര്യങ്ങളും ഹീറോ കരിസ്‌മയിൽ കൊണ്ടുവരുന്നുണ്ട്.
എന്നാൽ ഇപ്പോൾ എക്സ് എം ആറിനെ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത് പുതിയ പാറ്റൻറ്റ് ചിത്രങ്ങളാണ്. ഹെഡ്‌ലൈറ്റ് ഡിസൈൻ, മുന്നിലെ ഫയറിങ് എന്നിവക്കൊപ്പം ഇപ്പോഴത്തെ താരമായ മീറ്റർ കൺസോളിന്റെയും ഡിസൈൻ പുറത്തെത്തിയിട്ടുണ്ട്.

ആദ്യം ഹെഡ്‍ലൈറ്റ് ഡിസൈനിലേക്ക് നോക്കിയാൽ. ഹീറോയുടെ അമേരിക്കൻ ഇലക്ട്രിക്ക് പങ്കാളിയായ സിറോയുടെ ഡിസൈനുമായി സാദൃശ്യം കാണാം.ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹെഡ്‍ലൈറ്റിൽ 2 എൽ ഇ ഡി ലൈറ്റുകളാണ് വഴി കാണിക്കുക.
സ്പോർട്സ് ടൂറെർ മോഡൽ ആയതിനാൽ കുറച്ച് സ്‌പോർട്ടി ആയി തന്നെയാണ് ഫയറിങ്ങിൻറെയും ഡിസൈൻ. അടുത്തത് മീറ്റർ കൺസോൾ ആണ്. പഴയ തലമുറ കരിസ്‌മ ഇസഡ് എം ആർ നിർത്തിയിടത്ത് നിന്നാണ് എക്സ് എം ആർ തുടങ്ങുന്നത്. ചതുരാകൃതിയിലുള്ള ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളിൽ.

അടിസ്ഥാന വിവരങ്ങൾക്കൊപ്പം, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, റിയൽ ടൈം മൈലേജ്, ഡിസ്റ്റൻസ് റ്റു എംറ്റി എന്നിവ തെളിയുമ്പോൾ. ന്യൂട്രൽ, എൻജിൻ ചെക്ക്, ഇൻഡിക്കേറ്റർ തുടങ്ങിയവ മീറ്ററിന് പുറത്ത് തെളിയനാണ് സാധ്യത. ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി കൂടി പ്രതിക്ഷിക്കാം.
ഓഗസ്റ്റ് 29 ന് അവതരിപ്പിക്കുന്ന മോഡലിൽ. ഹീറോ മോട്ടോ കോർപ്പിൽ ഇതുവരെ കാണാത്ത ലിക്വിഡ് കൂൾഡ് എൻജിൻ, ഡ്യൂവൽ ചാനൽ എ ബി എസ് തുടങ്ങിയ സാങ്കേതിക വിദ്യ കൂടി ഉണ്ടാകും. 200 മുതൽ 250 സിസി വരെയുള്ള മോഡലുകളെ നേരിടാൻ എത്തുന്ന ഇവന്. വില 1.75 ലക്ഷത്തിന് അടുത്താണ് പ്രതീക്ഷിക്കുന്നത്.
Leave a comment