ആർ 15 ഉം പൾസർ 220 യും കളം നിറഞ്ഞതോടെ കരിസ്‌മയുടെ സ്ഥിതി കുറച്ചു പരുങ്ങലിലായി. സേഫ് സോൺ പിടിച്ച ഹീറോ ഹോണ്ട വെള്ളം കുടിച്ചതോടെ. ആർ നെ പരിഷ്കരിക്കാൻ തന്നെ തീരുമാനിച്ചു. ഡിസൈനിൽ വീണ്ടും ഹോണ്ടയുടെ സ്പോർട്സ് ബൈക്കുകളുടെ പ്രചോദനം തന്നെയാണ് ഇവിടെയും ഉണ്ടായത്.
ഹോണ്ടയുടെ സ്പോർട്സ് ടൂറിംഗ് മോഡലായ വി എഫ് ആർ ഡിസൈനിലായിരുന്നു പുതിയ ഇസഡ് എം ആർ ഒരുങ്ങിയത്. ഫുള്ളി ഫയറിങ്, പുതിയ മീറ്റർ കൺസോൾ, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, എൽ ഇ ഡി ടൈൽ സെക്ഷൻ, പുതിയ സ്വിങ് ആം , ട്യൂബ്ലെസ്സ് ടയർ, പിൻ ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ പുതുമകൾ ഏറെ ഉണ്ടായിരുന്നു പുതിയ വേർഷന്.
എൻജിൻ സൈഡിലും പരിഷ്കാരമില്ലാതെ പറ്റില്ലല്ലോ. വിലകൂടി കണക്കിൽ എടുത്ത് പഴയ എൻജിൻ തന്നെ കൂടുതൽ പരിഷ്കരിക്കുകയാണ് ഉണ്ടായത്. ഓയിൽ കൂളിംഗ്, ഫ്യൂൽ ഇൻജെക്ഷൻ എന്നിവ കൂടി എത്തിയപ്പോൾ എല്ലാ റെവ് റേഞ്ചിലും കരുത്തനായി കക്ഷി. പ്രത്യകിച്ച് ടോപ് എൻഡിൽ കൂടുതൽ മികവ് കാട്ടാൻ ഇസഡ് എം ആറിന് സാധിച്ചു.
പൾസർ 220 യുടെയും ആർ 15 ൻറെയും ഇടയിൽ വിലവന്ന മോഡലിന് ഇന്ത്യയിൽ മികച്ച മൈലേജ് കൂടി എത്തിയതോടെ 2009 ൽ അവതരിപ്പിച്ച മോഡലിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. എന്നാൽ 2010 ൽ ഹീറോയും ഹോണ്ടയും മായുള്ള 26 വർഷത്തെ പങ്കാളിത്തം അവസാനിപ്പിച്ചത് അടുത്ത വർഷമായിരുന്നു.
Leave a comment