2011 – 2014 എന്നീ വർഷങ്ങളിൽ വലിയ മുന്നേറ്റമാണ് എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് നിരയിൽ ഉണ്ടായത്. ഹോണ്ടയുമായി പിരിഞ്ഞെങ്കിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഹീറോ മോട്ടോ കോർപ്പിൻറെ നിൽപ്പ്. എന്നാൽ പെർഫോമൻസ് നിരയിൽ രാജാവായിരുന്ന ഹീറോക്ക് ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്.
എന്നാൽ മടിച്ചു നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായ ഹീറോ. വീണ്ടും മത്സരത്തിന് ഒരുങ്ങി കരിസ്‌മാ പരിഷ്‌കാരങ്ങളോടെ വീണ്ടും എത്തിച്ചു. എന്നാൽ ഹോണ്ടയുടെ പഴയ 223 സിസി തന്നെയാണ് പുത്തൻ ആർ, ഇസഡ് എം ആർ നിരയിൽ എത്തിയത്. എന്നാൽ വലിയ മത്‌സരത്തിന് ഒരുക്കിയ മോഡൽ കുറച്ചധികം മാറ്റങ്ങൾ വരുത്തിയിരുന്നു.
ആദ്യ വലിയ മാറ്റം വരുന്നത് ഡിസൈനിലാണ്. ഹോണ്ടയുടെ സൂപ്പർ താരങ്ങളുടെ ഡിസൈനിൽ നിന്നായിരുന്നു ഹീറോ ഹോണ്ട കരിസ്‌മക്കൾ എത്തിയിരുന്നതെങ്കിൽ. ഹീറോയുടെ കരിസ്‌മ എത്തിയത് അമേരിക്കൻ പെർഫോമൻസ് ബൈക്ക് നിർമ്മാതാവായ ഇ ബി ആറുമായാണ്.

പെർഫോമൻസ് ബൈക്കുകൾ ട്രാക്കിലും റോഡിലും നിർമ്മിക്കുന്ന ഇവരുടെ ഡിസൈനിലാണ് പുത്തൻ കരിസ്‌മ 2014 ൽ പിറവി എടുക്കുന്നത്. ഡിസൈൻ ആദ്യ മോഡലുകളുടെ പോലെ വലിയ മോഡലുകളിൽ നിന്ന് തന്നെയാണ് പ്രചോദനം. ഇ ബി ആറിൻറെ 1190 ആർ എസിൽ നിന്ന് എടുത്ത മുൻവശവും പിൻവശവും.
എൽ ഇ ഡി ടൈൽ ഹെഡ്‍ലൈറ്റ്, വലിയ ടയറുകൾ, സ്പ്ലിറ്റ് സീറ്റ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോൾ, സർവീസ് ഇൻഡിക്കേറ്റർ എന്നിങ്ങനെ നീളുന്നു പുതിയ മാറ്റങ്ങളുടെ ലിസ്റ്റ്. ഒപ്പം എൻജിനിലും ഇരുവർക്കും വലിയ മാറ്റങ്ങളുണ്ടായി.
കരിസ്‌മ ആറിന് 2.2 ബി എച്ച് പി വർദ്ധിച്ച് 19.2 ബി എച്ച് പി കരുത്തും ടോർക് 1.4 എൻ എം വർദ്ധനയോടെ 19.7 എൻ എം ആണ് ഉത്പാദിപ്പിക്കുന്നതെങ്കിൽ. ഇസഡ് എം ആറിലും ഒരേ ടോർക് തന്നെയാണ്. പക്ഷേ കരുത്തിൽ ചെറിയ വർദ്ധനയുണ്ട് 20 ബി എച്ച് പി.
ഇസഡ് എം ആർ, ആർ എന്നിവരുടെ പോലെ ഫുള്ളി ഫയറിങ് // ഫ്യൂൽ ഇൻജെക്ഷൻ, സെമി ഫയറിങ്ങും // കാർബുറേറ്റർ എന്നിങ്ങനെയാണ് പുതിയ തലമുറയിലും എത്തിയിരിക്കുന്നത്. അങ്ങനെ ഇന്ത്യയിൽ എത്തിയ മോഡലിൻറെ വരവ് അത്ര സുഖകരമായിരുന്നില്ല.
Leave a comment