മൂന്നാം വരവിൽ കരിസ്മക്ക് ഞെട്ടിക്കുന്ന വരവേൽപ്പാണ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ലോഞ്ച് ചെയ്ത് 38 ദിവസങ്ങൾ കഴിയുമ്പോൾ. കരിസ്മക്ക് കിട്ടിയ ബുക്കിംഗ് പുറത്ത് വിട്ടിരിക്കുകയാണ് ഹീറോ. കരിസ്മയുടെ ലോഞ്ച് കഴിഞ്ഞുള്ള നാൾ വഴികൾ നോക്കാം.
- 29 ഓഗസ്റ്റിന് ലോഞ്ച് ചെയ്തു
- ഡിസൈനിലും എൻജിനിലും ഞെട്ടിച്ചു
- അത്യാകർഷണമായ വില
- അന്ന് തന്നെ ബുക്കിംഗ് ആരംഭിച്ചതായി അറിയിച്ചു
- 30 സെപ്റ്റംബർ ആദ്യ ബാച്ചിൻറെ ബുക്കിംഗ് അവസാനിപ്പിച്ചു
- ഒക്ടോബർ 01 ന് 7,000/- രൂപ വിലകയ്യറ്റം
- ഇപ്പോൾ 1,79,900 രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില
- ആദ്യ ബാച്ച് ഈ മാസം ഡെലിവറി തുടങ്ങും
അങ്ങനെ 38 ദിവസം പിന്നിടുമ്പോൾ തങ്ങൾക്ക് കിട്ടിയ ആകെ ബുക്കിംഗ് പുറത്ത് വിടുകയാണ് ഹീറോ. 13,688
ബുക്കിങ്ങാണ് ഈ കാലയളവിൽ കരിസ്മക്ക് ലഭിച്ചത്. ട്രിയംഫ്, ഹാർലി എന്നിവരെ വച്ച് നോക്കുമ്പോൾ കുറവാണെങ്കിലും .
- ഹീറോ കരിസ്‌മ എക്സ് എം ആർ ലോഞ്ച് ഇവൻറ് ലൈവ്
- കരിസ്‌മ തന്നെ സൂപ്പർ സ്റ്റാർ
- ട്രിയംഫിനെ മലത്തി അടിച്ച് ഹാർലി.
ഈ സെഗ്മെന്റിലെ വില്പന നോക്കുമ്പോൾ മികച്ച പ്രീ ബുക്കിങ്ങാണ്. പ്രധാന എതിരാളിയായ ആർ 15 ൻറെ വില്പന 6,000 മുതൽ 7,000 യൂണിറ്റുകൾക്ക് ഇടയിലാണ്.
Leave a comment