ലോകമെബാടും ആരാധകരാറുള്ള പോപ്പ് സിംഗർ താരമാണ് ജസ്റ്റിൻ ബൈബ്ബർ. ലൈഫ് സ്റ്റൈൽ സ്കൂട്ടർ നിർമാതാക്കളായ വെസ്പ ബൈബ്ബറുമായി കോളാബ്ബ് ചെയ്തുകൊണ്ട്. പുതിയൊരു ലിമിറ്റഡ് എഡിഷൻ സ്കൂട്ടർ അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യം ഇന്റർനാഷണൽ വിപണിയിൽ എത്തിയ സ്കൂട്ടർ. ഇപ്പോൾ ഇന്ത്യയിലും ലാൻഡ് ചെയ്തിരിക്കുകയാണ്. ഒറ്റ ഡിജിറ്റ് നമ്പർ മാത്രം അവതരിപ്പിച്ച ഇവൻറെ വിലയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. വില വരുന്നത് 6,45,690 രൂപ. ഇത്ര വില കൊടുത്ത് വാങ്ങാൻ ഈ മോഡലിന് എന്താണ് ഇത്ര പ്രത്യകത എന്ന് നോക്കാം.
ഡിസൈൻ ആണ് മെയിൻ

ആദ്യം ഡിസൈനിലേക്ക് കടക്കാം. ഇവന് ഹെക്സഗൺ ഷെയ്പ്പ്ഡ് എൽ ഇ ഡി ഹെഡ്‍ലൈറ്റ് ആണ്. സൈഡ് പാനൽ, ടൈൽ സെക്ഷൻ എന്നിവക്കൊപ്പം ബൾക്കിയായ 790 എം എം സീറ്റ്. മൾട്ടി സ്പോക്ക് അലോയ് വീൽ എന്നിവയും പ്രത്യകതകളുടെ ലിസ്റ്റിൽ വരുന്നത്.
ഇന്ത്യയിൽ ഈ മാറ്റങ്ങൾ പുത്തൻ ആണെങ്കിലും, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇതിന് അത്ര പുതുമയില്ല. കാരണം സ്പിരിറ്റ് 150 എന്ന മോഡലിനെ അടിസ്ഥപ്പെടുത്തിയാണ് ഇവനെ അവതരിപ്പിച്ചത്. ലിമിറ്റഡ് എഡിഷൻ ആകാൻ ചെയ്തത് ഇത്ര മാത്രം.
പിന്നിലെ മഡ്ഗാർഡ്, എക്സ്ഹൌസ്റ്റ് തുടങ്ങിയ കാര്യങ്ങളിൽ ഒഴിച്ച്. ബാക്കിയെല്ലാം വെള്ള നിറത്തിൽ കുളിപ്പിച്ചിട്ടുണ്ട്. സൈഡ് പാനൽ, ഫ്രണ്ട് മഡ്ഗാർഡ് എന്നിവിടങ്ങളിൽ ഫ്ളയിം ഗ്രാഫിക്സ്, സൈഡ് പാനലിൽ ഒരു വശത്ത് ജസ്റ്റിൻ ബൈബ്ബർ എന്ന എഴുത്ത്. അതോടെ സ്പിരിറ്റ് ബൈബ്ബർ എഡിഷനായി.
ഞെട്ടിക്കുന്ന സ്പെക്കും വിലയും

ഇനി അമേരിക്കക്കാരനല്ലെ ഇത്രയും വില കൊടുത്ത് വരുന്ന സ്കൂട്ടർ അല്ലേ. എന്നൊക്കെ പ്രതീക്ഷിച്ച് എൻജിൻ സൈഡിൽ എത്തിയാൽ, നിരാശയാണ്. ഇന്ത്യയിലെ 150 സിസി വെസ്പയുമായി ചെറിയ വ്യത്യാസങ്ങളെ ലിമിറ്റഡ് എഡിഷൻ മോഡലിന് ഒള്ളു.
സ്പെക് നോക്കുകയാണെങ്കിൽ 155 സിസി, സിംഗിൾ സിലിണ്ടർ, 3 വാൽവ്, എയർ കൂൾഡ് എൻജിനാണ്. 12.5 പി എസ് കരുത്തും 12.4 എൻ എം ടോർക്കും ഈ ഹൃദയം ഉത്പാദിപ്പിക്കുന്ന ഇവന്. സി വി ട്ടി ട്രാൻസ്മിഷൻ ആണ്, 12 ഇഞ്ച് 110 // 120 സെക്ഷൻ സെക്ഷൻ ടയറിലേക്ക് കരുത്ത് എത്തിക്കുന്നത്.
മുന്നിൽ 220 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ 140 എം എം ഡ്രം ബ്രേക്കും നൽകിയപ്പോൾ. അധിക സുരക്ഷക്കായി സിംഗിൾ ചാനൽ എ ബി എസും കൂട്ടിനുണ്ട്. ഇരു അറ്റത്തും സിംഗിൾ സൈഡ് ലിങ്ക്ഡ് ഹൈഡ്രോളിക് മോണോ സസ്പെൻഷൻ. 37 കിലോ മീറ്റർ ഇന്ധനക്ഷമതയാണ് വെസ്പ അവകാശപ്പെടുന്നത്.
സി ബി യൂ യൂണിറ്റായി എത്തുന്നതിനാലാണ് ഇവന് വില ഇത്ര കൂടുതൽ. 6.45 ലക്ഷം രൂപക്ക് ഇന്ത്യയിൽ കിട്ടുന്നത് പ്രീമിയം ബൈക്കുകളാണ്. കാവാസാക്കി – ഇസഡ് 650, ഇസഡ് 650 ആർ എസ്, 502 എക്സ് എന്നിവരാണ് ഈ പ്രൈസ് ബ്രാക്കറ്റിൽ വരുന്നത്.
Leave a comment