ഇന്ത്യയിൽ ഈ വർഷം നടന്ന ഏറ്റവും മികച്ച അപ്ഡേഷനുകളിൽ ഒന്നാണ് എം ട്ടി 15 ൽ ഉണ്ടായിരിക്കുന്നത്. എം ട്ടി യിൽ യൂ എസ് ഡി വന്നപ്പോൾ ഉണ്ടായ വില്പനയുടെ തള്ളിക്കയറ്റം ഒന്ന് കൂടെ ഉറപ്പിക്കാൻ യമഹക്ക് കഴിഞ്ഞു. ഇതിനൊപ്പം വില കുറഞ്ഞ ഒരു വാരിയന്റും എം ട്ടി 15 ൽ ഉൾപ്പെടുത്തുകയും ചെയ്തു.
ടോപ്പ് വാരിയന്റിന് കൂടുതൽ നിയന്ത്രത്തിനായി യൂ എസ് ഡി ഫോർക്ക്. കണക്റ്റിവിറ്റിക്കായി ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി. അധിക സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസ്. എപ്പോഴും പരാതിയായിരുന്ന ഹാലൊജൻ ഇൻഡിക്കേറ്റർ.
എന്നിവക്കൊപ്പം 4 നിറങ്ങളിലാണ് പുത്തൻ ടോപ്പ് വേരിയന്റ് ലഭ്യമാകുന്നത്. ഓൺ റോഡ് വില വരുന്നത് 214,942 രൂപയാണ്. എന്നാൽ ഇതിന് താഴെയായി ഒരു പരിഷ്‌കാരങ്ങൾ കുറഞ്ഞ എം ട്ടി 15 ഉണ്ടല്ലോ. അവൻറെ വിശേസങ്ങൾ നോക്കിയാൽ. കറുപ്പ് നിറത്തിൽ മാത്രമാണ് ഇവൻ ലഭ്യമാകുന്നത്.
- യമഹ ആർ ഇസഡ് 350 തിരിച്ചെത്തുന്നു
- കുഞ്ഞൻ ഭീകരന്മാർ എന്തുകൊണ്ട് ഇന്തോനേഷ്യയിൽ
- അഫൊർഡബിൾ ആർ 15 ബി എസ് 6.2 വിലേക്ക്
- എൻ എസ് സിരിസിൻറെ ഓൺ റോഡ് പ്രൈസ്
ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയും എൽ ഇ ഡി ഇൻഡിക്കേറ്ററും ഇവനിൽ ഉണ്ടാകില്ല. ഈ മാറ്റങ്ങൾക്ക് എല്ലാം കൂടി 5279 രൂപ കുറയും. ഇവൻറെ ഓൺ റോഡ് വില 209,663 രൂപയാണ്. 150 സിസി കമ്യൂട്ടർ മോഡലുകളെ നാണിപ്പിക്കുന്ന ഇന്ധനക്ഷമതയും.
10,000 ആർ പി എമ്മിൽ 18.4 പി എസും, 7500 ആർ പി എമ്മിൽ 14.1 എൻ എം ടോർക്കുമാണ്.155 സിസി ലിക്വിഡ് കൂൾഡ്, എസ് ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നത്. നമ്മുക്ക് ഈ വില ലഭിച്ചത് തൃശ്ശൂരിലെ യൂനോ യമഹയിൽ നിന്നാണ്.
എം ട്ടി 15 ൻറെയും മറ്റ് യമഹ മോഡലുകളുടെയും വിൽപ്പനക്കായി തൃശ്ശൂരിലെ യൂനോ യമഹയുമായി ബന്ധപ്പെടാവുന്നതാണ്.
Leave a comment