മഹീന്ദ്രയുടെ കിഴിലുള്ള ജാവ, യെസ്‌ടി മോഡലുകളിൽ പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻ അവതരിപ്പിച്ചു. പുറത്തെടുക്കുന്ന കരുത്തിൽ മാറ്റമില്ലെങ്കിലും കുറച്ചധികം മാറ്റങ്ങൾ വരുത്തിയാണ് പുത്തൻ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ റൈഡ് അബിലിറ്റി, റീഫൈൻമെൻറ് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ പുത്തൻ മോഡലിന് സാധിക്കുന്നുണ്ട് എന്നാണ് മഹിന്ദ്ര അവകാശപ്പെടുന്നത്.
അതിൽ ആദ്യ മാറ്റം വന്നിരിക്കുന്നത് എൻജിനിലെ ചില ഭാഗങ്ങൾ പുതുക്കി പണിതത്തിലൂടെ വൈബ്രേഷൻ കുറക്കുകയും, കൂടുതൽ സുഖകരമായ യാത്ര ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഒപ്പം റീമാപ്പ് ചെയ്ത എൻജിൻ, വലിയ ത്രോട്ടിൽ ബോഡി എന്നിവ കൂടി എത്തിയതോടെ പെർഫോമൻസിലും പുത്തൻ മോഡലുകൾ ഏറെ മുന്നിൽ എത്തിയിട്ടുണ്ട്.
ഒപ്പം ഈ നിരയിൽ ശബ്ദത്തിന് കൂടുതൽ പ്രാധാന്യം ഉള്ളതിനാൽ വലിയ എക്സ്ഹൌസ്റ്റ് പോർട്ട് നൽകിയിട്ടുണ്ട്. അതോടെ ശബ്‌ദത്തിൽ കൂടുതൽ ഗാഭീര്യം എത്തിയത് വരെ പൊതുവായ മാറ്റങ്ങളാണെങ്കിൽ. ചിലർക്ക്
മാത്രമായും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
അതിൽ ആദ്യത്തേത് ജാവ 42 വിനാണ്. അഫൊർഡബിൾ മോഡലായ ഇവന്. കൂടുതൽ സുരക്ഷക്കായി ഇനി മുതൽ സ്ലിപ്പർ ക്ലച്ച് കൂടി ഒപ്പം ഉണ്ടാകും, മഫ്‌ളെറിലും മാറ്റമുണ്ട്. ഇനി അടുത്തത് പറയാൻ പോകുന്നത് യെസ്‌ടി നിരയിൽ ആകെ വരുന്ന മാറ്റമാണ്. കൂടുതൽ ട്രാക്റ്റബിലിറ്റി, ആക്സിലറേഷൻ എന്നിവ കൂട്ടുന്നതിനായി സ്‌പോക്കറ്റ് കുറച്ചു കൂടി വലുതാക്കിയിട്ടുണ്ട്.
ഈ മാറ്റങ്ങക്കൊപ്പം ഫ്രീ ആയി കിട്ടുന്ന മറ്റൊരു കാര്യം ആണല്ലോ വിലകയ്യറ്റം. 2,000 മുതൽ 6000 രൂപ വരെയും പുത്തൻ മോഡലുകളുടെ വില കൂടിയിരിക്കുന്നത്. പുതിയ വിലയും എത്ര കൂടിയെന്നും താഴെ നൽകുന്നു. വരും ദിവസങ്ങളിൽ പുതിയ ഓൺ റോഡ് വിലയും എത്തുന്നുണ്ട്.
മോഡൽസ് | പുതിയ വില (ലക്ഷം ) | വിലകയ്യറ്റം |
ജാവ 42 | 1.96 – 1.97 | 2000 |
ജാവ 42 ബൊബ്ബർ | 2.13-2.15 | 6000 |
ജാവ പേരാക്ക് | 2.13 | 4000 |
യെസ്‌ടി റോഡ്സ്റ്റർ | 2.06 – 2.09 | 5000 |
യെസ്‌ടി സ്ക്രമ്ബ്ലെർ | 2.10 – 2.12 | 2000 |
യെസ്‌ടി ആഡ്വഞ്ചുവർ | 2.16 – 2.20 | 3000 – 5000 |
Leave a comment