ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ആയ ബൊബ്ബർ ബൈക്കുകളിൽ ഒന്നാണ് ജാവ 42 ബൊബ്ബർ. പുതിയ എഡിഷൻ എത്തുമ്പോൾ പുതിയ നിറങ്ങൾക്കൊപ്പം. എൻജിൻ സൈഡിലും സ്പെസിഫിക്കേഷൻ ലിസ്റ്റിലും കുറച്ചധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം.
ആദ്യം നിറം, 4 നിറങ്ങളിലാണ് 42 ബൊബ്ബർ ലഭ്യമാകുന്നത്. അതിൽ ഏറ്റവും മുകളിലെ ബ്ലാക്ക് മിറർ എന്ന നിറമാണ് പുതുതായി എത്തിയിരിക്കുന്നത്. സ്റ്റീൽ നിറത്തിൽ വെട്ടി തിളങ്ങുന്ന ടാങ്കും, വെട്ടി തിളങ്ങുന്ന കറുപ്പ് മഡ്ഗാർഡുകളുമാണ് ഇവൻറെ ഹൈലൈറ്റ്.

42 ബൊബ്ബറിൽ ഡയമണ്ട് കട്ട് അലോയ് വീലും എത്തിയിട്ടുണ്ട്. പുതിയ അലോയ് വീൽ എത്തിയതോടെ ട്യൂബ്ലെസ്സ് ടയറും പുതിയ മാറ്റങ്ങളുടെ ലിസ്റ്റിൽ വരും. എൻജിൻ കവർ, ഗിയർ എന്നിവ റീഡിസൈൻ ചെയ്തു. ബി എസ് 6.2 എൻജിനിൽ പൊതുവായി കുറച്ചധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.
എൻജിൻ കൂടുതൽ പ്രകൃതി സൗഹാർദമാകുന്നതിനൊപ്പം കൂടുതൽ റീഫിൻമെൻറ്റും കൈവന്നിട്ടുണ്ട്. എന്നാൽ കരുത്തിലും ടോർക്കിലും ഒരു ചോർച്ചയും വന്നിട്ടില്ല. ബി എസ് 6 ൽ ഉത്പാദിപ്പിച്ച 29.5 ബി എച്ച് പി യും 32.7
എൻ എം ഇവിടെയും തുടരും.
ഇതിനൊപ്പം സ്റ്റാൻഡേർഡ് ആയി
- ഡ്യൂവൽ ചാനൽ എ ബി എസ്
- സ്ലിപ്പർ ക്ലച്ച്
- എൽ ഇ ഡി ഹെഡ്‍ലൈറ്റ്
- ഫുള്ളി ഡിജിസ്റ്റൽ മീറ്റർ കൺസോൾ
തുടങ്ങിയവ സ്റ്റാൻഡേർഡ് ആയി 42 ബൊബ്ബറിൽ തുടരും. ഇനി വില ആരംഭിക്കുന്നത്.
കോപ്പർ – 2.12 ലക്ഷം
വൈറ്റ് – ബ്ലൂ, റെഡ് – 2.15 ലക്ഷം
ബ്ലാക്ക് മിറർ – 2.25 ലക്ഷം
Leave a comment