ഇന്ത്യയിൽ ജനുവരി മാസത്തിൽ വലിയ ലൗഞ്ചുകളാണ് നടക്കാൻ പോകുന്നത്. വർഷത്തിൻറെ തുടക്കത്തിൽ നടത്തുന്ന ഓട്ടോ എക്സ്പോ യിലെ വലിയ ലൗഞ്ചുകൾ ഉൾപ്പടെ കുറച്ചധികം താരങ്ങൾ ഊഴം കാത്ത് നിൽപ്പുണ്ട്. ഓട്ടോ എക്സ്പോ മുഴുവനായി ഏറ്റെടുത്തിരിക്കുന്ന ചൈനീസ് ഇരുചക്ര നിർമ്മാതാക്കളുടെ അപൂർവ്വ മോഡലുകൾക്കൊപ്പം ഒരു പിടി ഇലക്ട്രിക്ക് ഇരുചക്രങ്ങളും ഓട്ടോ എക്സ്പോയുടെ ഹൈലൈറ്റാണ്.
ജനുവരി 13 മുതൽ 18 വരെ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെ വൻ സ്രാവുകൾ ഒന്നും പങ്കെടുക്കുന്നില്ല. എന്നാൽ എൻഫീൽഡ് എക്സ്പോ തുടങ്ങുന്നതിന് മുൻപ് ഒരു ബോംബ് പൊട്ടിക്കാനാണ് തീരുമാനം. അത് മറ്റാരുമല്ല നമ്മുടെ സൂപ്പർ മിറ്റിയോർ 650 യെയാണ്. ജനുവരി 10 നായിരിക്കും റോയൽ ഏൻഫീഡ് നിരയിലെ പക്കാ ക്രൂയ്സർ എത്തുന്നത്. 650 ട്വിൻസിനെക്കാളും പ്രീമിയം മോഡലായ ഇവന് ക്രൂയിസിങ് റൈഡിങ് ട്രിആംഗിൾ, യൂ എസ് ഡി ഫോർക്ക് തുടങ്ങിയ പ്രീമിയം ഫീച്ചേഴ്‌സുകൾ ഒത്തിണക്കിയാണ് എത്തുന്നത്. ഇതേ ഫീച്ചേഴ്സുമായി നടക്കുന്ന സ്ക്രമ്ബ്ലെർ മോഡലിന് റോയൽ എൻഫീൽഡ് ഒരു ഇടിവെട്ട് പേരും ഈ അടുത്ത് ഇട്ടിരുന്നു.
അങ്ങനെ 18 വരെ ലൗഞ്ചും പുതിയ മോഡലുകളുടെ വരവുമായി ചൂട് പിടിച്ചിരിക്കുന്ന ഇന്ത്യൻ ഇരുചക്ര ഇൻഡസ്റ്ററിയിൽ. 19 മുതൽ 22 വരെ കുറച്ച് തണുത്ത മട്ടാണ് ഇപ്പോൾ കാണുന്നത്. 23 ന് ഹോണ്ട തങ്ങളുടെ അടുത്ത ബോംബ് പൊട്ടിക്കുന്നുണ്ട്. അത് ഒന്നന്നൊരാ ബോംബ് തന്നെയാണ്. കാരണം ഇന്ത്യയിൽ 2023 ൽ ഒന്നാമനാകാൻ ലക്ഷ്യമിടുന്ന ഹോണ്ട. അതിൻറെ ആദ്യ പടിയായി ആദ്യ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഹോണ്ടയുടെ പടകുതിരയായ ആക്റ്റീവക്ക് ഹൈബ്രിഡ് ടെക്നോളജി എത്തുന്നു എന്നാണ് അഭ്യുഹങ്ങൾ. എച്ച് സ്മാർട്ട് എന്ന് ലോഗോക്കൊപ്പം റോബോട്ടും മനുഷ്യനും വിരലുകൾ മുട്ടിക്കുന്ന ഒരു പോസ്റ്റർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. 2023 ൽ ബഡ്‌ജറ്റ് , പ്രീമിയം മാർക്കറ്റ് വളഞ്ഞ് പിടിക്കാനാണ് ഹോണ്ടയുടെ ലക്ഷ്യം. അതിനായി കുറച്ച് താരങ്ങൾക്ക് കോട്ടേഷൻ ഹോണ്ട കൊടുത്ത് കഴിഞ്ഞു.
Leave a comment