ചൊവ്വാഴ്‌ച , 28 നവംബർ 2023
Home international സ്കൂട്ടറുകളിലെ സൂപ്പർ താരം
internationalWeb Series

സ്കൂട്ടറുകളിലെ സൂപ്പർ താരം

ഇറ്റലിജെറ്റ് ഡ്രഗ്സ്റ്റർ 500 ജി പി ഇ ഐ സി എം എ യിൽ

italijet dargster get bigger engine

സ്കൂട്ടറുകളിൽ സൂപ്പർ താരമാണ് ഇറ്റലിക്കാരനായ ഇറ്റലിജെറ്റിൻറെ ഡ്രഗ്സ്റ്റർ 125 ഉം 200 ഉം. യൂറോപ്പിലും ഏഷ്യൻ മാർക്കറ്റുകളിലും നിലവിലുള്ള മോഡലിന് ഒരു വല്ലേയേട്ടൻ എത്തുകയാണ്. ഡ്രഗ്സ്റ്റർ 500 ജി പി എന്നാണ് പുത്തൻ മോഡലിൻറെ പേര്. ചെറിയവന്മാരെക്കാളും കുറച്ച്  മാറ്റമായാണ് പുത്തൻ മോഡൽ എത്തുന്നത്.

പെർഫോമൻസ് മോഡൽ ആയതിനാൽ ഇറ്റലിക്കാരനായ ഡുക്കാറ്റിയുടെ സൂപ്പർ സ്പോർട്ട് താരം പാനിഗാലെ വി4 ൻറെ  ഹെഡ്‍ലൈറ്റും ടൈൽ സെക്ഷനിൽ നിന്നും വലിയ പ്രചോദനം ഉൾക്കൊണ്ടാണ് ഇറ്റലിജെറ്റിൻറെ  ഓരോ മോഡലും എത്താറുള്ളത് ഇവനിലും വലിയ മാറ്റമില്ല. സൈഡ് പാനലിലെ ദാരിദ്ര്യം ഇവിടെയും കാണാം അതുകൊണ്ട് തന്നെ ട്രെല്ലിസ് ഫ്രെയിം എല്ലാം തെളിഞ്ഞ് കാണാം. എന്നാൽ 500 ജി പി യിൽ എത്തുമ്പോൾ രൂപത്തിലെ പ്രധാന മാറ്റം ഡ്രാഗ് റൈസിംഗിന് പോകുന്ന മോട്ടോർസൈക്കിളിനെ പോലെ റോഡിൽ പതിഞ്ഞാണ് നിൽപ്പ്. അതിന് പ്രധാന കാരണം അണ്ടർബെല്ലി എക്സ്ഹൌസ്റ്റാണ്. ഒപ്പം റീഡിസൈൻ ചെയ്ത ട്രെല്ലിസ് ഫ്രെയിമും വലിയ കപ്പാസിറ്റിയുള്ള എൻജിനുമാണ്.  

ഇനി ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങിയാൽ 450 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്, 43 എച്ച് പി കരുത്തും 42 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന് ഇത്തവണ  സി വി ട്ടി ക്ക് പകരം സ്ലിപ്പർ ക്ലച്ചഓട് കൂടിയ 6 സ്പീഡ് ട്രാൻസ്മിഷനാണ്.  മുന്നിൽ 47 എം എം യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനും നൽകിയപ്പോൾ ബ്രേക്കിനായി 270 എം എം ഡ്യൂവൽ ഡിസ്‌ക്ക് മുന്നിലും – പിന്നിൽ 230 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്, അത് ബ്രെമ്പോയാണ് ഒരുക്കുന്നത്. ഒപ്പം എ ബി എസിൻറെ അധിക സുരക്ഷയും നൽകുന്നുണ്ട്. സ്പോർട്സ് താരങ്ങളുടെ മറ്റൊരു ഹൈലൈറ്റായ ഭാരം ഇവന് എൻഫീൽഡ് ഹണ്ടറിനെക്കാളും ഒരു കെ ജി കുറവാണ്,  180 കെജി മാത്രമാണ് ഇവൻറെ ഭാരം. 12 ലിറ്റർ ഇന്ധനടാങ്കും നൽകിയിട്ടുണ്ട്.  

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെ ട്ടി എം ആഡ്വഞ്ചുവർ 790 തിരിച്ചെത്തുന്നു

കെ ട്ടി എം നിരയിൽ 2019 ലാണ് എ ഡി വി 790 അമേരിക്കയിൽ എത്തുന്നത്....

കറുപ്പിൽ കുളിച്ച് ബി എസ് എയും

650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ്...

ഭീകരൻ ആർ എസ് 457 അണിയറയിൽ

അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി...

ട്ടി വി എസ് യൂറോപ്പിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല...