ഇന്ത്യയിൽ വമ്പൻമാർ ഒന്നും ഓട്ടോ സ്‌പോയിൽ പങ്കെടുത്തിട്ടില്ലെങ്കിലും ട്ടി വി എസിൻറെ ഇലക്ട്രിക്ക് ബ്രാൻഡ് ഷോകേസ് ചെയ്തിട്ടുണ്ട്. 2022 മേയിൽ അവതരിപ്പിച്ച ഐ ക്യുബ് നിരയിൽ ഏറ്റവും അഡ്വാൻസ്ഡ് മോഡലായ എസ് ട്ടി അന്ന് വിപണിയിൽ എത്തിയിരുന്നില്ല. ആ വേരിയന്റ് തന്നെയാണ് ഇപ്പോഴും ഓട്ടോ എക്സ്പോ 2023 ൽ എത്തിയിരിക്കുന്നത് എന്നാൽ പുതിയ അപ്‌ഡേഷൻസ് ഇവന് ട്ടി വി എസ് നൽകിയിട്ടുണ്ട്.
രൂപത്തിൽ പഴയ മോഡൽ പോലെ തന്നെ. റോബോകോപ്പ് ഹെൽമെറ്റിന് പോലെ തോന്നിക്കുന്ന ഹെഡ്‍ലൈറ്റ്. സൈഡ് പാനലുക്കൾ, ഫൂട്ട്ബോർഡ്, പിൻവശം എന്നിവ ജൂപ്പിറ്റർ 110 നുമായി വലിയ സാമ്യമുണ്ട്. എന്നാൽ എല്ലാം ഒതുക്കി ഡിസൈൻ ചെയ്യ്ട്ടുതിട്ടുണ്ട് എന്ന് മാത്രം.
ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റി, യൂ എസ് ബി ചാർജിങ് പോർട്ട്, ജിയോ ഫെൻസിങ്, തെഫ്റ്റ് അലേർട്ട്, ടേൺ ബൈ ടേൺ നാവിഗേഷൻ, റൈഡ് മോഡ്, കാൾ അലേർട്ട്, മ്യൂസിക് കണ്ട്രോൾ, ഇൻകോഗിനോ മോഡ്, പാർക്ക് അസിസ്റ്റ് എന്ന് തുടങ്ങിയവയെല്ലാം 7 ഇഞ്ച് ട്ടി എഫ് ഡിസ്‌പ്ലേയിൽ നിയന്ത്രിക്കാം.
അങ്ങനെ ഡിസൈൻ, ടെക്നോളജി എന്നിവ കൊണ്ട് മുന്നിൽ എത്തിയ ഐ ക്യുബിന് എത്തും മുൻപ് തന്നെ മികച്ച സ്വീകരണം കിട്ടിയിരുന്നു. അതിന് പ്രധാന കാരണം റോക്കറ്റിന് വരെ മൈലേജ് നോക്കുന്ന ഇന്ത്യക്കാരുടെ ഇപ്പോഴുള്ള റേഞ്ചിനൊപ്പം ഐ ക്യുബ് എസ്റേ ട്ടി യുടെ റേഞ്ച് കൂടി ഉയർന്നപ്പോളാണ്.
ഐ ക്യുബ്, ഐ ക്യുബ് എസ് എന്നിവരേക്കാളും റേഞ്ച് ഇവന് കൂടുതലുണ്ട്. 145 കിലോ മീറ്റർ റേഞ്ച് ലഭിക്കുന്ന എസ് ട്ടി ക്ക് 3 കിലോ വാട്ട് കരുത്തുള്ള ഇലക്ട്രിക്ക് മോട്ടോറിന് ഊർജം പ്രവഹിക്കുന്നത് 4.56 കെ. ഡബിൾ യൂ. എച്ച് ബാറ്ററി പാക്ക് ആണ്. 82 കിലോ മിറ്റർ പരമാവധി വേഗത കൈവരിക്കുന്ന ഇവൻ റെഗുലർ ചാർജറിൽ 80 ശതമാനം ചാർജ് ആകാൻ നാലു മണിക്കൂറും 6 മിനിറ്റും എടുക്കും.
കഴിഞ്ഞ മേയിൽ അവതരിപ്പിച്ചെങ്കിലും സെപ്റ്റംബറോടെ മാത്രമേ വിപണിയിൽ എത്തുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ 10 മാസങ്ങൾക്കിപ്പുറവും ലോഞ്ച് ഡേറ്റ്, വില തുടങ്ങിയവയെ കുറിച്ചോ, ഒരു വ്യക്തതയും വന്നിട്ടില്ല. എന്നാൽ ഈ കാലയളവിൽ ചില അപ്‌ഡേഷൻസ് എസ് ട്ടി ക്ക് ട്ടി വി എസ് വരുത്തിയിട്ടുണ്ട് താനും. അത് വോയിസ് അസിസ്റ്റൻറ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ്.
Leave a comment