ഇന്ത്യയിൽ 18 വയസ്സ് കഴിഞ്ഞ ആർക്കും ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. എന്നിട്ട് ഏത് കപ്പാസിറ്റിയിലുള്ള മോട്ടോർസൈക്കിൾ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ യൂറോപ്പിൽ അങ്ങനെയല്ല. ഓരോ കാറ്റഗറി ബൈക്കുകൾ ഉപയോഗിക്കണമെങ്കിൽ ഓരോ ലൈസൻസ് കൂടിയെ തീരു. അതും ഒരു കാരണമാണ് 125 സിസി മോഡലുകൾക്ക് യൂറോപ്പിൽ വലിയ പ്രിയം വരുന്നത്. അതിനുള്ള ഉത്തരം താഴെ കൊടുക്കുന്നു. ഒപ്പം യൂറോപ്പിലെ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എന്ന് കൂടി പരിചയപ്പെടാം.

യൂറോപ്പിൽ പലയിടങ്ങളിലും വയസ്സിൻറെ കാര്യത്തിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ യൂ കെ യെ അടിസ്ഥാനമാക്കിയാണ് നമ്മൾ ഇവിടെ വിശധികരിക്കുന്നത്. എൻജിൻ കപ്പാസിറ്റി , സ്പീഡ്, കരുത്ത് തുടങ്ങിയ കാര്യങ്ങളിൽ ബാക്കി യൂറോപ്യൻ രാജ്യങ്ങൾ സാമ്യത പുലർത്തുന്നുണ്ട്.
16 വയസ്സിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ്
ഇവിടത്തെ പോലെ തന്നെ 16 വയസ്സിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് അവിടെയും സ്വന്തമാക്കാം. ആ ലൈസൻസിന് എ എം ലൈസൻസ് എന്നാണ് പറയുന്നത്. ആദ്യ ഘട്ടത്തിൽ എടുക്കുന്ന ഈ ലൈസൻസിൻറെ മാനദണ്ഡങ്ങൾ 50 സിസി യിൽ കുറവുള്ള മോപ്പഡ് അല്ലെങ്കിൽ സ്കൂട്ടർ. 45 കിലോ മീറ്റർ പരമാവധി വേഗതയുള്ള വാഹനങ്ങളെ ഉപയോഗിക്കാൻ പാടുകയുള്ളൂ.
തിയറി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റും രണ്ടും എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും നിർബന്ധമാണെങ്കിലും സ്കിൽ ടെസ്റ്റ്, ബിഹേവിയർ ടെസ്റ്റ് എന്നിവ ചില രാജ്യങ്ങളിൽ നിർബന്ധമല്ല. നല്ല റോഡും ജനസാന്ദ്രത കുറഞ്ഞ വഴിയിലൂടെ 50 സിസി യിൽ പോകുന്ന കാര്യം അൺസഹിക്കബിൾ.
17 വയസ്സിൽ എ 1 ലൈസൻസ്

എന്നാൽ അടുത്ത അവർഷം തന്നെ വാഹനം ഒന്ന് അപ്ഗ്രേഡ് ചെയ്യാനുള്ള വഴി തെളിയുന്നുണ്ട്. 17 വയസ്സിൽ എ 1 ലൈസൻസിന് അപേക്ഷിക്കാം . ഈ ലൈസൻസ് ഉപയോഗിച്ച് ഓടിക്കാവുന്ന ഇരുചക്രങ്ങളിലെ സവിശേഷതകൾ നോക്കിയാൽ. 125 സിസി എൻജിൻ, 15 പി എസ് എന്നിവക്ക് താഴെയുള്ള മോഡലുകളാണ്.
എ എം ലൈസൻസിൽ വേണ്ട എല്ലാ നുലാമാലകളും ഇവിടെയും ആവശ്യമാണ്. ഇന്ത്യയിൽ നിലവിലുള്ള കെ ട്ടി എം 125 സീരീസ് യൂറോപ്പിൽ ആ ലൈസൻസ് ഉപയോഗിച്ച് ഓടിക്കാവുന്ന ബൈക്കാണ്. ഈ നിരയിൽ ചൈനീസ് മോഡലുകളുടെ വലിയ കടന്നുകയറ്റമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഒപ്പം ബിഗ് ഫോറുകൾ അടക്കം വലിയ താര നിരയുണ്ട് അവിടെ. ബൈക്ക് ഓടിച്ചു തുടങ്ങുന്നത് ഇത്തരം ബൈക്കുകളിലാണ്.
എ2 ലൈസൻസ്

എ1 കഴിഞ്ഞാൽ എത്തുന്നത് എ2 ലൈസൻസ് ആണ്. ഇവിടെ സ്കിൽ ടെസ്റ്റ്, ബിഹേവിയർ ടെസ്റ്റ്, തിയറി ടെസ്റ്റ് എന്നിവയുടെ ആവശ്യമില്ല. പക്ഷേ 19 വയസ്സ് കഴിയുകയും എ1 ലൈസൻസ് എടുത്തിട്ട് രണ്ടു വർഷങ്ങൾ പിന്നിടുകയും വേണം എന്ന് മാത്രം.
ഈ നിരയിലെ ബൈക്കുകളുടെ സ്പെസിഫിക്കേഷൻ ഇങ്ങനെയാണ് 47.5 പി എസിന് താഴെ മാത്രമേ കരുത്ത് ഉല്പാദിപ്പിക്കാൻ പാടുള്ളു. അതിൽ ഇന്ത്യയിൽ എത്താൻ പോകുന്ന ആർ 3, ഇപ്പോൾ നിലവിലുള്ള സി ബി 300 ആർ എന്നിവർ അവിടെയും ഉള്ള മോഡലുകളാണ്.
എ അൺലിമിറ്റഡ്

എ ലൈസൻസ് / എ അൺലിമിറ്റഡ് എന്നാണ് ഏറ്റവും മുകളിലെ ലൈസൻസിൻറെ പേര്. ഈ ലൈസൻസ് ഉള്ളവർക്ക് ഏത് കപ്പാസിറ്റിയുള്ള മോട്ടോർസൈക്കിലുകളും ഉപയോഗിക്കാം. പക്ഷേ ഇവിടെയും ചില ചട്ടങ്ങൾ നിലനിൽക്കുന്നുണ്ട്.
എ1, എ2 ലൈസൻസ് നേടിയിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ 24 വയസ്സ് കഴിഞ്ഞവർക്കും ഈ ലൈസൻസ് നേരിട്ട് നേടാവുന്നതാണ്. സ്കിൽ ടെസ്റ്റ്, ബിഹേവിയർ ടെസ്റ്റ്, തിയറി ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകൾ പാസ്സ് ആവണമെന്ന് മാത്രം.
Leave a comment