റോയൽ എൻഫീൽഡ്, കെടിഎം എന്നിങ്ങനെയുള്ള ബ്രാൻഡുകൾ. ഒരു എൻജിനിൽ നിന്ന് ഒട്ടെറെ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നവരാണ്. ഇന്ത്യയിൽ അത് 400 സിസി വരെ ഒതുങ്ങി നിൽകുമ്പോൾ –
ഇന്റർനാഷണൽ മാർക്കറ്റിൽ 1390 വരെ ഒരേ എൻജിനിൽ ഒട്ടേറെ മോഡലുകൾ പിറവി എടുക്കുന്നുണ്ട്. അതുപോലെയുള്ളൊരു കഥയാണ് ഇനി പറയാൻ പോകുന്നത്. 1290 ഡ്യൂക്കിന് പകരക്കാരനായി 1390 –
വന്നതോടെ ആ നിര പൊള്ളിച്ചു പണിയുകയാണ്. സാഹസികൻ, സ്പോർട്സ് ടൂറെർ എന്നിവക്ക് പുറമേ. 1390 ൽ സ്പെഷ്യലായി റാലി എഡിഷനും ഈ നിരയിൽ എത്തുന്നുണ്ട് എന്നാണ് ചാര ചിത്രങ്ങൾ –
- പുതിയ ആർ സി യുടെ ഡിസൈൻ ഇവിടെയുണ്ട്
- കെ ട്ടി എം 390 എൻഡ്യൂറോയും വരുന്നു
- കെ ട്ടി എം ബിഗ് ബൈക്കുകൾ ഇന്ത്യയിലേക്ക്
സൂചിപ്പിക്കുന്നത്. എല്ലാ മോഡലുകളും അധികം വൈകാതെ തന്നെ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തും. എല്ലാവർക്കും 1350 സിസി, വി ട്വിൻ എൻജിൻ തന്നെയാകും ഹൃദയം. പക്ഷേ ഓരോരുത്തരുടെയും സ്വഭാവം-
അനുസരിച്ച് രൂപം, എൻജിൻ ട്യൂണിങ് എന്നിവയിൽ മാറ്റമുണ്ടാകും. ഇവരിൽ ആരും ഇന്ത്യയിൽ എത്താൻ ഇപ്പോൾ ഒരു സാധ്യതയും കാണുന്നില്ല. പക്ഷേ കെടിഎം ഇന്ത്യയിൽ 890 മോഡലുകൾ അവതരിപ്പിച്ച് –
വിജയിപ്പിക്കുകയാണെങ്കിൽ പിന്നെ 990, 1390 എന്നിവരുടെ വരവുണ്ടാകും.
Leave a comment