ലോകത്തിലെ എവിടെയും ഇല്ലാത്ത തരം ബൈക്കുകൾ ഉള്ള രാജ്യമാണ് ജപ്പാൻ. അതിൽ ഹോണ്ടയുടെ പക്കലുള്ള ക്ലാസ്സിക് 4 സിലിണ്ടർ മോഡലുകളിൽ പുതിയ മാറ്റം വന്നിരിക്കുന്നു. വലിയ മാറ്റം ഒന്നും –
അല്ല നിറം തന്നെയാണ് അവിടെയും മാറ്റം വന്നിരിക്കുന്നത്. 4 സിലിണ്ടർ ക്ലാസ്സിക് താരങ്ങളിലെ ഹൈ ഏൻഡ് മോട്ടോർസൈക്കിളുകളായ സി ബി 1300 സൂപ്പർ ഫോർ എസ് പി, സൂപ്പർ ബോൾ ഡി ഓർ എസ് പി –
എന്നിങ്ങനെ രണ്ടു മോഡലുകൾക്കും പുതിയ വെളുപ്പ്, ചുവപ്പ്, ഗോൾഡ്, നേവി എന്നീ നിറങ്ങളിലാണ് 2024 എഡിഷൻ എത്തുന്നത്. 1992 ലാണ് ഈ മോഡലുകളുടെ ജനനം. സി ബി 1300 സൂപ്പർ ഫോർ മോഡലുകൾക്ക്-
ജീവൻ നൽകുന്നത്. 1284 സിസി, ലിക്വിഡ് കൂൾഡ്, ഫോർ സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 111.3 ബി എച്ച് പി കരുത്തും, 112 എൻ എം ടോർക്കുമാണ്. ഒപ്പം ഒലിൻസിൻറെ സസ്പെൻഷൻ, സ്ലിപ്പർ ക്ലച്ച്,
- മാറ്റങ്ങളോടെ സി ബി 125 ആർ 2024 എഡിഷൻ
- വില പ്രഖ്യാപ്പിച്ച് ആർ ആർ ആർ
- എൻ എക്സ് 400 ൻറെ മൈലേജ് കേട്ടാൽ ഞെട്ടും
ഓപ്ഷനായി ക്വിക്ക് ഷിഫ്റ്റർ എന്നിവയും ഈ ക്ലാസ്സിക് താരത്തിൻറെ ഹൈ ലൈറ്റുകളാണ്. വില വരുന്നത് നേക്കഡ് മോഡലിന് 19,36,000 ജപ്പാൻ യെനും (ഇന്ത്യൻ രൂപ 10.66 ലക്ഷം). –
സെമി ഫയറിങ് വേർഷന് 20,46,000 ജപ്പാൻ യെൻ അതായത് ( 11.26 ലക്ഷവുമാണ് ) അവിടത്തെ വില വരുന്നത്. ജപ്പാനിൽ മാത്രമാണ് ഇവന്മാരെ വില്പനക്ക് എത്തിക്കുന്നത്. ഇവർക്കൊപ്പം ഈ നിരയിൽ 1100 സിസി –
4 സിലിണ്ടർ മോഡലും, 400 സിസി ഫോർ സിലിണ്ടർ മോഡലും ജപ്പാനിൽ ഇപ്പോൾ നിലവിലുണ്ട്. പക്ഷേ സി ബി 1100 ഫൈനൽ എഡിഷനാണ് ഇപ്പോൾ വില്പനയിൽ ഉള്ളത്.
Leave a comment