വെള്ളിയാഴ്‌ച , 14 ഫെബ്രുവരി 2025
Home International bike news ചൈന യിൽ നിന്ന് കരുത്തൻ കുഞ്ഞൻ 4 സിലിണ്ടർ
International bike news

ചൈന യിൽ നിന്ന് കരുത്തൻ കുഞ്ഞൻ 4 സിലിണ്ടർ

സി എഫ് മോട്ടോ വൂം 500 എസ് ആർ ഒരു തുടക്കം മാത്രം

ചൈന ക്കാരൻ സി എഫ് മോട്ടോ തങ്ങളുടെ കുഞ്ഞൻ 4 സിലിണ്ടർ മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
ചൈന ക്കാരൻ സി എഫ് മോട്ടോ തങ്ങളുടെ കുഞ്ഞൻ 4 സിലിണ്ടർ മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

കുഞ്ഞന്മാരിലെ ഭീകരരെ അവതരിപ്പിക്കുന്നത് ജപ്പാൻ ബ്രാൻഡുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ വലിയ നീക്കങ്ങൾ ഒന്നും അവിടെ നിന്ന് നടക്കാതെ ആയപ്പോൾ. ആ വിഭാഗം ഏറ്റെടുക്കുന്നത് ചൈന –

ബ്രാൻഡുകളാണ്. ഇന്നലെ പരിചപ്പെട്ട കോവ് പോലെ, ഇന്ത്യയിൽ നിലവിലുള്ള ചൈന ക്കാരൻ സി എഫ് മോട്ടോയും തങ്ങളുടെ കുഞ്ഞൻ ഫോർ സിലിണ്ടർ മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

വൂം 500 എസ് ആർ എന്നാണ് കഫേ റൈസറിൻറെ പേര്. ഇൻലൈൻ രീതിയിലാകും സിലിണ്ടർ ഒരുക്കുന്നത്. കരുത്ത്, ടോർക്ക് തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. ട്വിൻ സിലിണ്ടർ 450 എസ് ആറിന് 46 എച്ച് പി യാണ് കരുത്ത് –

അതുകൊണ്ട് തന്നെ അതിലും കൂടുതൽ ഇവനിൽ നിന്ന് പ്രതീക്ഷിക്കാം. ചിലപ്പോൾ കോവിന് ഒപ്പം പിടിക്കാനും സാധ്യതയുണ്ട്. ഇപ്പോൾ പുറത്ത് വിട്ട ടീസറിലെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

  • കഫേ റൈസർ മോഡൽ ആയതിനാൽ പഴയ ഒഴുക്കൻ രൂപത്തിലാണ് ഫയറിങ് ഡിസൈൻ
  • എന്നാൽ ഫുള്ളി ഫയറിങ് ആണ് കക്ഷിക്ക്, സാധാരണ അങ്ങനെ കാണാറില്ലല്ലോ ???
  • ക്ലാസ്സിക്കായതിനാൽ റൌണ്ട് – ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ് എന്നിവയാണ്
  • ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ബാർ ഏൻഡ് മിറർ ആ വഴി തന്നെ തുടരുമ്പോൾ
  • സ്പ്ലിറ്റ് സീറ്റ് കുറച്ചു ഉയരത്തിലാണ്. എന്നാൽ ആ ഗ്യാപ് ഭംഗിയാക്കാനായി ഇരട്ട എക്സ്ഹൌസ്റ്റ് രണ്ടു ഭാഗത്തും എത്തിയിട്ടുണ്ട്
ചൈന ക്കാരൻ സി എഫ് മോട്ടോ തങ്ങളുടെ കുഞ്ഞൻ 4 സിലിണ്ടർ മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
  • സ്പോക്ക് വീലുകൾ പോലെ തോന്നിക്കുന്ന കുറച്ചു അധികം സ്പോക്ക് കൂടുതലുള്ള അലോയ് വീലുകളാണ്
  • മുന്നിൽ യൂ എസ് ഡി ഫോർക്കും ഇരട്ട ഡിസ്ക് ബ്രേക്കും എത്തുമ്പോൾ
  • പിന്നിൽ മോണോ സസ്പെൻഷനും സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്.
  • ഇപ്പോഴത്തെ ട്രെൻഡ് ആയ ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും എത്തിയിട്ടുണ്ട്
  • ഇലക്ട്രോണിക്സിൻറെ വലിയ നിര ഉണ്ടാകുമെങ്കിലും ഇപ്പോൾ എന്തൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല.

ഈ വർഷം ഇ ഐ സി എം എ 2024 ൽ ആയിരിക്കും ഇവൻറെ ലോഞ്ച് ഉണ്ടാക്കുക. ഒപ്പം ഈ പ്ലാറ്റ് ഫോമിൽ കുറച്ചധികം മോഡലുകൾ എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ

ഈ നിര മോഡലുകളെ പ്രതീക്ഷിക്കാവുന്നതാണ്. കാരണം ഇസഡ് എക്സ് 4 ആർ കത്തി നിൽക്കുകയാണല്ലോ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

യമഹ എയ്റോസ് ആൽഫ ആയി

ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ...

മാർക്കോ ഫ്രം ചൈന

ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ....

സി ബി 350 യുടെ ചേട്ടൻ വരുന്നു

ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ...

ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു

ഇന്ത്യയിൽ ഈയിടെ അവതരിപ്പിച്ച ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ അവതരിപ്പിച്ചു. ഗോൾഡ്...