റോയൽ എൻഫീഡിൻറെ മാർക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യയിൽ കുറച്ച് എതിരാളികൾ എത്തിയിരുന്നു. അതിൽ ഒരാളാണ് ചൈനയിൽ ഉടമകളുള്ള ഇറ്റാലിയൻ കമ്പനിയായ ബെനെല്ലിയുടെ ക്ലാസ്സിക് താരം ഇപിരിയാൽ 400. ഇന്ത്യയിൽ ഈയിടെ പുതിയ അപ്ഡേഷനുമായി എത്തിയ നിൻജ 650 ക്ക് പുതിയ സുരക്ഷ സംവിധാനങ്ങൾ നൽകി വില വർദ്ധിച്ചതിനെക്കാളും മുകളിലാണ് ഒരു മാറ്റവുമില്ലാതെ ഇപിരിയാൽ 400 ന് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത്. ഏകദേശം 21,000 രൂപയാണ് ഇപിരിയാൽ 400 ൻറെ വർദ്ധന. ഇതോടെ ഇന്ത്യയിലെ എക്സ് ഷോറൂം വില 2,35,000 രൂപയായി. എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 ക്ക് 1.96 ലക്ഷം രൂപയും ഹോണ്ട ഹൈനെസ്സ് സി ബി 350 ക്ക് 2 ലക്ഷം രൂപയിലുമാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്. ഒരു മാറ്റവും ഇല്ലാതെ വില കൂട്ടുന്നത് ഇന്ത്യയെ പോലെ വില വലിയ ഘടകമായ മാർക്കറ്റിൽ, ഇപിരിയാൽ 400 ന് പ്രതികുലമായി ബാധിച്ചേക്കാം.
ഇപിരിയാൽ 400 ന് ഇത് ആദ്യമായല്ല കണ്ണു തളിക്കുന്ന വിലകയ്യറ്റം വരുന്നത്. ഇടക്കിടെ വലിയ വിലകയറ്റത്തിനൊപ്പം വലിയ വില കുറവും നൽകുന്ന മോഡലാണ് ഇപിരിയാൽ 400. വരും ദിവസങ്ങളിൽ ബെനെല്ലിയുടെ മറ്റ് മോഡലുകൾക്കും വില വർദ്ധിച്ചേക്കാം. ബെനെല്ലിയുടെ ക്ലാസ്സിക് താരത്തിന് വലിയ കപ്പാസിറ്റിയുള്ള മോഡലും ഉടൻ വിപണിയിൽ എത്താൻ നിൽക്കുന്നുണ്ട്.
Leave a comment