വർഷാവസാനം എല്ലാ ഇൻഡസ്ടറിയും പോലെ ഇരുചക്ര വിപണിയിലും അവാർഡുകൾ ഓരോ മീഡിയ നൽകാറുണ്ട്. അതിൽ ഇന്ത്യയിൽ ഏറ്റവും പേരുള്ള അവാർഡുകളിൽ ഒന്നാണ് ഐ എം ഒ ട്ടി വൈ അവാർഡ്. ഇന്ത്യയിലെ പ്രമുഖ മീഡിയയിലെ പ്രമുഖ ഓട്ടോ ജേർണലിസ്റ്റുകൾ അണിചേരുന്ന ജൂറി പാനൽ. വില, ഇന്ധനക്ഷമത, സ്റ്റൈലിംഗ്, കംഫോർട്ട്, സുരക്ഷ, പെർഫോമൻസ്, ടെക്നിക്കൽ ഇന്നോവേഷൻ, വാല്യൂ ഫോർ മണി, സ്യുട്ടബിലിറ്റി എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്. 2022 ൽ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലുകളിൽ നിന്ന് ഒമ്പതോളം താരങ്ങൾ അവാർഡിനായി ഷോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവർ ആരൊക്കെ എന്ന് നോക്കാം.

പുതിയ പൾസർ
ആദ്യം എത്തുന്നത് പൾസർ എൻ 160 യാണ്. മികച്ച പ്രകടനം, പുതിയ ബജാജ് സ്റ്റൈലിംഗ് എന്നിവയുമായി എത്തിയ പൾസർ എൻ 160 യാണ് ഈ നിരയിലെ ഏറ്റവും ചെറിയ താരം. വളരുന്ന 160 സെഗ്മെന്റിൽ ഡ്യൂവൽ ചാനൽ എ ബി എസുമാണ് ഇവൻ എത്തിയത്.
മാറി നടക്കുന്ന എൻഫീൽഡ്
റോയൽ എൻഫീൽഡ് ഭാരം ഉയരം കുറഞ്ഞവരെയും ലക്ഷ്യമിട്ട് അവതരിപ്പിച്ചഹണ്ടർ 350. ഇന്ത്യയിൽ 2023 ലെ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. റോയൽ എൻഫീൽഡ് പുതുതലമുറ ഷാസി, എൻജിൻ എന്നിവയുമായി എത്തിയ ഇവന് വിലയിലും കുഞ്ഞൻ ആണ്.
വലിയ മാർക്കറ്റ് പിടിക്കാൻ
അടുത്തതായി എത്തുന്നതും ഇതേ സ്വഭാവമുള്ള ട്ടി വി എസ് മോഡലാണ്. സ്ക്രമ്ബ്ലെർ, റോഡ്സ്റ്റർ എന്നിങ്ങനെ എല്ലാ ഗണത്തിലും പെടുത്താവുന്ന ട്ടി വി എസിൻറെ ക്ലാസ്സിക് താരം. മികച്ച പെർഫോമൻസ്, യാത്ര സുഖം, പ്രീമിയം ഫീച്ചേഴ്‌സ് എന്നിവ ഇവൻറെ ഹൈലൈറ്റുകളാണ്.
ഫുൾ സൈസ് സ്ക്രമ്ബ്ലെർ
നാലാമതായി എത്തുന്നത് ക്ലാസ്സിക് താരം തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ സ്ക്രമ്ബ്ലെറായ യെസ്‌ടി സ്ക്രമ്ബ്ലെർ. ഇന്ത്യയിൽ താങ്ങാവുന്ന ഒരു ഫുൾ സൈസ് സ്ക്രമ്ബ്ലെർ, രൂപത്തിലും ഭാവത്തിലും ഒരേ ഡി എൻ എ തുടരുന്ന മുതൽ.
വികാരവുമായി സാഹസികൻ
തൊട്ട് മുകളിലും യെസ്‌ടി തന്നെ. റോയൽ എൻഫീൽഡ് ഹിമാലയനുമായി മത്സരിക്കുന്ന ഇവൻ. എതിരാളിയുമായി ടെക്നോളജിയുടെ കാര്യത്തിൽ ഒരു പടി മുന്നിലാണ്. യെസ്‌ടിയുടെ ഡീറ്റെയിലിങ് കൂടിയാണ് എത്തിയിരുന്നത്.

കാലത്തിനൊപ്പം
ആറാമതായി എത്തുന്നത് ഒരു സാഹസികൻ തന്നെയാണ്. ഇന്ത്യയുടെ പുതിയ ട്രെൻഡ് ആയ എ ഡി വി സെഗ്മെന്റിലേക്ക് സുസുക്കിയുടെ താരം. വി സ്‌ട്രോം എസ് എക്സിൻറെ ജീവൻ പകരുന്നത് 250 സിസി ജിക്സറിൽ കണ്ട എൻജിൻ ആണ്. ഇന്ത്യൻ സ്വഭാവങ്ങൾക്ക് അനുസരിച്ചെത്തിയ റോഡ് ഫോക്കസ്ഡ് എ ഡി വി.
കമ്യൂട്ടർ കരുത്തൻ
ഹോണ്ടയുടെ പ്രീമിയം കമ്യൂട്ടർ ആണ്. 300 സിസി, എയർ കൂൾഡ് എഞ്ചിനുമായി എത്തുന്ന ഇവൻ നഗരയാത്രകൾക്ക് വേണ്ടിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒപ്പം ഇവനെ ആകർഷകമാക്കുന്ന ഡിസ്‌കൗണ്ട് ഡിസംബർ 2022 അവസാനം വരെ നിലവിലുണ്ട്.
ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക്
ഇന്ത്യയുടെ അഭിമാനം ബി എം ഡബിൾ യൂ നിരയിലേക്ക് വളർന്ന ട്ടി വി എസ് ബൈക്ക്. ആർ ആർ 310 നിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വില്പനയിൽ ഞെട്ടിയിരിക്കുയാണ് ബീമർ.
കൂടുതൽ സൗമ്യനായി
സിംഗിൾ സിലിണ്ടർ റോക്കറ്റ് ആർ സി 390. കെ ട്ടി എം, ആർ സി ക്ക് 8 വർഷത്തിന് ശേഷം പുതിയ മുഖം. ഇന്ത്യയിലെ ഏക ട്രാക്ക് ടൂൾ എന്ന് കണ്ണും പൂട്ടി വിളിക്കാവുന്ന ഇവന്. പുതിയ തലമുറ എത്തിയതോടെ കംഫോർട്ട് സെക്ഷനിലേക്ക് ചെറിയ ചായ്‌വുണ്ട്.
ലിസ്റ്റിലെ കരുത്തൻ
പ്രീമിയം നിരയിൽ എത്തുന്നത് ട്രിയംഫിൻറെ കുഞ്ഞൻ പുലിയാണ്. ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ടൈഗർ 660 യാണ് ഈ നിരയിൽ ഏറ്റവും കരുത്തൻ. ട്രിഡൻറ് 660 യുടെ എഞ്ചിനുമായാണ് ഇവൻ എത്തുന്നത്.
ആരായിരിക്കും ഇന്ത്യയിലെ ബെസ്റ്റ് മോട്ടോർ സൈക്കിൾ ഓഫ് 2023 എന്ന് നിങ്ങൾക്ക് തോന്നുന്നത് ???
Leave a comment