ഇന്ത്യയിൽ മൾട്ടി ബ്രാൻഡുകൾ കൊണ്ടുവന്നതിൽ ഒരാളാണ് കൈനെറ്റിക്. മോട്ടോ റോയൽ എന്ന പേരിൽ കുറച്ചു ഞെട്ടിക്കുന്ന ബ്രാൻഡുകൾ ഇന്ത്യയിൽ എത്തിച്ചത്. എം വി അഗുസ്റ്റ, ഹൈസങ്, എഫ് ബി മോണ്ടിയാൽ, എസ് എം ഡബിൾ യൂ, നോർട്ടൺ തുടങ്ങിയരുടെ വലിയ പട തന്നെ അവിടെ ഉണ്ടായിരുന്നു.
എന്നാൽ ഇത് ആദ്യ തവണയല്ല കൈനറ്റിക് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. തങ്ങളുടെ പഴകാലത്ത് കൂടുതൽ വ്യക്തമാക്കിയാൽ 2004 കാലഘട്ടം. ആയിരകണക്കിന് സ്കൂട്ടറുകളും മോപ്പഡുകളും കൈനറ്റിക്കിൻറെയായി ഇന്ത്യയിൽ പുറത്തിറങ്ങുന്നു.
അപ്പോഴാണ് കൈനറ്റിക് ഒരു പ്രാന്തൻ നീക്കം നടത്തുന്നത്. അന്ന് തന്നെ കുറച്ചധികം മോഡലുകളുമായി കോളബ്രേഷൻ ഉള്ള ഇവർ. 125 സിസി മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിന് മുൻപായി ഒരു വലിയ ബോംബിന് തിരികൊളുത്തി.
അത് ഹൈസങ് എന്ന കൊറിയൻ കമ്പനിയുടെ കോമെറ്റ് 250 എന്ന മോഡലാണ്. ഇന്ത്യയിൽ 4 സ്ട്രോക്ക് മോട്ടോർസൈക്കിളിൽ പിച്ച വച്ച് തുടങ്ങിയ ഇന്ത്യയിലെ പെർഫോമൻസ് ബൈക്കുകളിൽ എത്തിയ ആദ്യ മോഡലുകളിൽ ഒന്ന്.
കരിസ്മ വാഴുന്ന ഇന്ത്യൻ നിരത്തുകളിൽ അവൻ എത്തി. ഇന്ത്യയിൽ ട്വിൻ സിലിണ്ടർ മോഡലുകൾ 4 സ്‌ട്രോക്കിൽ അത്ര പരിചിതമല്ലാത്ത കാലത്ത് എത്തിയ ഇവൻറെ. എൻജിൻ കോൺഫിഗരേഷനും കുറച്ചു വ്യത്യസ്തമാണ്. ഇന്ന് ഏറെ പരിചിതമായ പല കാര്യങ്ങളും അന്നേ കോമെറ്റിൽ ഉണ്ടായിരുന്നു.
വി ട്വിൻ, 250 സിസി, ലിക്വിഡ് കൂൾഡ് എൻജിനായിരുന്നു ഇവൻറെ പവർ പ്ളാൻറ്. 27 പി എസ് കരുത്തും 21 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന്. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളായിരുന്നു. 6 സ്പോക്ക് അലോയ് വീൽ, 110 // 150 സെക്ഷൻ ട്യൂബിലെസ്സ് ടയർ. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ എന്നിങ്ങനെ നീളുന്നു 2004 ലെ ഇവൻറെ സ്പെക് ഷീറ്റ്.
ഇനി വിലയിലേക്ക് കടന്നാൽ 1.68 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. അന്ന് ഒരു കൊല്ലം മുൻപ് ഇറങ്ങിയ കരിസ്‌മയുടെ വില 80,000 രൂപയാണ്. സി കെ ഡി യൂണിറ്റായി എത്തിയ മോഡലിന് 500 എണ്ണം മാത്രമാണ് വില്പനക്ക് എത്തിച്ചത്.
10 സിറ്റികളിൽ മാത്രമാണ് കോമെറ്റ് വില്പനക്ക് എത്തിയതെങ്കിലും മൂന്ന് മാസം കൊണ്ട് തന്നെ മുഴുവനായി വില്പന നടത്താൻ കൈനെറ്റിക്കിന് കഴിഞ്ഞു. ഇന്ന് ചൂടപ്പം പോലെ വിറ്റ മോഡൽ ആണെങ്കിൽ നാളെ വില്പന നടത്താൻ കഴിയാതെ വലിയ ഡിസ്‌കൗണ്ട് കൊടുത്ത പ്രമുഖ കമ്പനിയുമായാണ് നാളെ എത്തുന്നത്. എന്തെങ്കിലും ഗസ്സ് ഉണ്ടോ ???
Leave a comment