കെ ട്ടി എമ്മിൻറെ മോഡേൺ ക്ലാസിക് സഹോദരനാണ് ഹസ്കി. സ്വീഡിഷ് കമ്പനിയായ ഇവരുടെ മോഡേൺ ക്ലാസിക് ഡിസൈനും കെ ട്ടി എം കരുത്ത് നൽകുന്ന എൻജിനുമാണ് ഈ കൂട്ടുകെട്ടിലെ ഓരോ മോഡലുകൾക്കും ജീവൻ നൽകുന്നത്. 125 മുതൽ 890 സിസി എൻജിൻ വരെയുള്ള ഹൃദയങ്ങൾ ഇരുവരും പങ്കെടുന്നുണ്ടെങ്കിലും. ഇന്ത്യയിൽ എത്തിയത് 250 മാത്രമാണ്.
എന്നാൽ ഇതാ 401 ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. യൂറോപ്യൻ മാർക്കറ്റിൽ നിലവിലുള്ള മോഡലിന് ഡിസൈനിൽ വലിയ സാമ്യത തന്നെ 250 യുമായി ഉണ്ടെങ്കിലും. കാഴ്ചയിൽ വ്യത്യസ്‍തനാക്കുന്നത് സ്പോക്ക് വീലുകളാണ്. ട്വിൻസ് ആയി എത്തുന്ന ഹസ്കിയുടെ സ്ക്രമ്ബ്ലെർ സ്വാർട്ട്പിലിൻ 401 ആണ് ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്.

2024 എഡിഷനിൽ കുറച്ചധികം മാറ്റങ്ങളും ഹസ്കി കൊണ്ടുവന്നിട്ടുണ്ട്. അതിന് പ്രധാന കാരണമായി പറയുന്നത് എൻജിനിലെ മാറ്റമാണ് എന്നാണ്. ഇപ്പോഴുള്ള മോഡലിനെക്കാളും കുറച്ചു കൂടി തടിവച്ചാണ് പുത്തൻ മോഡൽ എത്തുന്നത്. അതിന് പ്രധാന കാരണം ഫ്രെമിലും സബ് ഫ്രെമിലും വന്നിരിക്കുന്ന മാറ്റമാണ്.
ഒപ്പം ഇതെല്ലാം കൂടി വിരൽ ചൂണ്ടുന്നത് 399 സിസി എൻജിനിലേക്കുമാണ്. വർഷങ്ങളായി 373 സിസി യിൽ നിൽക്കുന്ന ഡ്യൂക്ക് 390 ക്ക് കപ്പാസിറ്റി കൂട്ടി 399 സിസി യിലേക്ക് എത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം തന്നെ 373 സിസി യൂണിറ്റ് കരുത്ത് കൂട്ടി എത്തുമെന്നും വാർത്തകളുണ്ട്.
വീണ്ടും തിരിച്ചു മോഡേൺ സ്ക്രമ്ബ്ലെറിലേക്ക് എത്തിയാൽ. ഇന്നലെ ഡ്യൂക്ക് 390 യിൽ എത്തിയത് പോലെ ഓഫ്സെറ്റ് മോണോ സസ്പെൻഷൻ, കുറച്ചു കൂടി വലിയ സീറ്റ്, വലിയ ഗ്രാബ് റെയിൽ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് ഇവൻ വെറുതെ പരീക്ഷണ ഓട്ടത്തിന് വന്നത് അല്ല എന്നാണ്. ഈ വർഷം ജൂണിൽ തന്നെ ഇവനെയും പ്രതിക്ഷിക്കാം. 3.25 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്ന ഇവൻറെ വരവിന് പിന്നിൽ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ച ബജാജ് ട്രിയംഫിൻറെ വരവാണ്.
Leave a comment