ഹാർലി, ട്രിയംഫ് മോഡലുകൾ അവതരിപ്പിച്ചതോടെ. ഇന്ത്യയിൽ പല കമ്പനികളുടെയും പ്ലാനുകൾ മാറ്റി വരക്കുകയാണ്. എൻഫീൽഡിൻറെ പുതുക്കിയ പ്ലാൻ നമ്മൾ കണ്ടല്ലോ. ആ വഴി തന്നെയാണ് ബജാജിൻറെ മറ്റൊരു പങ്കാളിയായ ഹസ്കിയും വരുന്നത്. കെ ട്ടി എമ്മിൻറെ എൻജിൻ അതുപോലെ തന്നെ എടുത്ത് മോഡേൺ ക്ലാസിക് ആയി വിൽക്കുന്ന ഇവർക്ക്.
ഇന്ത്യയിൽ 250 ക്ക് ശേഷം 401 അവതരിപ്പിക്കാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു. ഏകദേശം പ്രൊഡക്ഷൻ റെഡി ആയി സ്വാർട്ട്പിലിൻ ഇന്ത്യയിൽ സ്പോട്ട് ചെയ്തതുമാണ്. എന്നാൽ പുതിയ ബോംബ് വീണ സാഹചര്യത്തിൽ. പ്ലാനുകൾ ഒന്ന് മാറ്റി വരച്ച് ആളെ ഒന്ന് കൂടി അഫൊർഡബിൾ ആകാനാണ് പ്ലാൻ എന്ന് തോന്നുന്നു.

നേരത്തെ സ്പോട്ട് ചെയ്ത സ്വാർട്ട്പിലിൻ 401 ന് ഇന്റർനാഷണൽ മോഡലിൻറെ രൗദ്രഭാവം വിട്ട് പാവത്താനായത് നമ്മൾ കണ്ടു. ഉദേശിച്ചത് സ്പോക്ക് വീലിന് പകരം അലോയ് വീലുകൾ. ഡ്യൂവൽ പർപ്പസ് ടയറുകൾക്ക് പകരം റോഡ് ടയറുകൾ. എന്നിങ്ങനെ മാറ്റങ്ങളോടെയാണ് ഇവൻ ഇന്ത്യയിൽ സ്പോട്ട് ചെയ്തത്.
എന്നാൽ പുതിയ സാഹചര്യം അനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. മേറ്റ്സില്ലെറിൻറെ റോഡ് ടൈറിന് പകരം എം ആർ എഫ് ടയറുകൾ. സ്ക്രമ്ബ്ലെർ മോഡൽ വിട്ട് റോഡ്സ്റ്റർ ആകുകയാകുന്നതിൻറെ ഭാഗമായിട്ടാകാം. ബാഷ് പ്ലേറ്റ് പുത്തൻ ടെസ്റ്റിങ് യൂണിറ്റിൽ നിന്ന് എടുത്ത് കളഞ്ഞിട്ടുണ്ട്.

സീറ്റ് സ്പ്ലിറ്റായി തിരിച്ചുവന്നിട്ടുമുണ്ട്. ഒപ്പം ക്ലാസ്സിക് മോഡൽ ആയതിനാൽ മീറ്റർ കൺസോൾ ഹസ്കി മോഡലുകൾക്ക് റൌണ്ട് ആകൃതിയിലാണ് നൽകാറുള്ളത്. അതാണല്ലോ പതിവ്. പക്ഷേ ഇവിടെ ചതുരാകൃതിയിലാണ് മീറ്റർ കൺസോൾ എത്തിയിരിക്കുന്നത്.
പോക്ക് കണ്ടിട്ട് എ ഡി വി 250 യിൽ കണ്ട തരം എൽ സി ഡി മീറ്റർ കൺസോൾ ആകാനാണ് സാധ്യത. ഒപ്പം ഡ്യൂവൽ ചാനൽ എ ബി എസ് മാത്രമാണ് ഇവൻറെ ഇലക്ട്രോണിക്സ് സൈഡിൽ എത്താനുള്ള സാധ്യത കാണുന്നത്. പുത്തൻ തലമുറ 373 സിസി എൻജിന് പകരം 398 സിസി എൻജിനായിരിക്കും ഇവന് ജീവൻ നൽകുന്നത്.
- 390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ
- സിംഗിൾ സിലിണ്ടറിൽ ഡ്യൂക്ക് 390 യെക്കാളും കരുത്തൻ
- ഡ്യൂക്ക് 390 ക്ക് എൻഫീഡിൻറെ മറുപടി
അടുത്ത തലമുറ ഡ്യൂക്ക് 390യുടെ അതേ എൻജിൻ തന്നെ. 390 യിൽ വലിയ ഇലക്ട്രോണിക്സ് ആയി എത്തുമ്പോൾ വിലയിൽ 20,000 രൂപ വർദ്ധിച്ച് 3.2 ലക്ഷം എക്സ് ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. ആ എഞ്ചിനുമായി എത്തുന്ന ഇവന് 2.6 മുതൽ 2.8 ലക്ഷം രൂപ വരെ വിലയിട്ടാകും ഷോറൂമിൽ എത്താൻ സാധ്യത.
ഇന്ത്യയിൽ ഹസ്കി 250 ഇന്ത്യയിൽ എത്തിയപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്ന മോഡലാണ്. വിലയിലും ഞെട്ടിച്ച 250 ട്വിൻസിന് ഇന്ത്യൻ മാർക്കറ്റിൽ വലിയ വില്പന ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞില്ല. അതിന് പ്രധാന കാരണം ഉയർന്ന സീറ്റ് ഹൈറ്റും, കുറഞ്ഞ ഗ്രൗണ്ട് ക്ലീറൻസും തുടങ്ങിയ ഘടകങ്ങളാണ്. അത് കൂടി പരിഹരിച്ചാണ് ഇവൻ എത്തുന്നത് എങ്കിൽ. 250 ക്ക് കിട്ടാത്തപോയ വില്പന ഇവനിലൂടെ കിട്ടുമെന്ന് ഉറപ്പാണ്.
Leave a comment