റോയൽ എൻഫീൽഡ് മോഡലുകൾ ഭ്രാന്തമായിൽ കസ്റ്റമ് ചെയ്യുന്നതാണ് ഇന്ത്യക്കാർ. ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകമെബാടും വേരുറപ്പിച്ച എൻഫീഡിന് നേരെ കുറച്ചധികം മോഡിഫിക്കേഷൻ കണ്ണുകൾ എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളുടെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തം. ഇത്തവണ തായ്‌ലാൻഡ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മോഡിഫിക്കേഷൻ ഹൗസ് ആണ് ഹണ്ടർ 350 യെ ഫ്ലാറ്റ് ട്രാക്ക് റൈസർ ആയി മാറ്റിയിരിക്കുന്നത്.
ഫ്ലാറ്റ് ട്രാക്ക് റൈസ് എന്നാൽ ഫ്ലാറ്റ് ട്രാക്കിൽ അത് പുല്ല്, ഐസ്, മണ്ണ് എന്നിങ്ങനെ ഏതുമാകാം. ഇന്ത്യയിൽ ഈ റൈസിന് കൂടുതൽ ജനപ്രീതി വരും കാലങ്ങളിൽ പ്രതീഷിക്കാം. കാരണം ആദ്യത്ത ഫ്ലാറ്റ് ട്രാക്ക് സ്കൂൾ റോയൽ എൻഫീൽഡ് തുടങ്ങിയിട്ടുണ്ട്. ഒപ്പം അമേരിക്കൻ ബ്രാൻഡ് ആയ ഇന്ത്യൻ മോട്ടോർസൈക്കിൾസിൻറെ എഫ് ട്ടി ആർ ഈ വിനോദത്തിനെ അടിസ്ഥാനമായി നിർമ്മിച്ച മോഡലാണ്.

വീണ്ടും തായ്‌ലാൻഡിലേക്ക് എത്തിയാൽ ഹണ്ടർ 350 ഷോറൂമിൽ നിന്ന് എടുത്ത്. ആദ്യം തന്നെ ഹെഡ്‍ലൈറ്റ് ഊരി മാറ്റി. ചതുരാകൃതിയിലുള്ള ഒരു പാനലിൽ രണ്ടു ചെറിയ ഹെഡ്‍ലൈറ്റ് നൽകി. ഹാൻഡിൽ ബാർ കുറച്ചു കൂടി വീതി കൂട്ടി മിറർ എടുത്ത് ഹെഡ്‍ലൈറ്റ് വച്ചിരിക്കുന്ന ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചു വച്ചു.
മീറ്റർ കൺസോൾ ടാങ്കിന് ഇടത്ത് ഇടതുവശത്തേക് മാറ്റി. ടാങ്ക് നിറം, സൈഡ് പാനൽ എന്നിവയിൽ പുതിയ നിറങ്ങൾ അടിക്കാതെ ശ്രദ്ധിച്ചു. കിട്ടിയ സീറ്റും നേരത്തെ മിറർ എടുത്തു വച്ച സ്ഥലത്ത് തന്നെ വച്ചിട്ടുണ്ട്. എന്നിട്ട് ഫ്ലാറ്റ് ട്രാക്ക് മോഡലുകളുടെ ഒറ്റ സീറ്റ് ഘടിപ്പിച്ചു. എക്സ്ഹൌസ്റ്റ് പുതിയത് തന്നെ. ഒപ്പം സസ്പെൻഷൻ സെറ്റപ്പ് ആകെ മാറ്റി. മുന്നിൽ ഗോൾഡൻ യൂ എസ് ഡി നൽകിയപ്പോൾ പിന്നിൽ മോണോ സസ്പെൻഷനാണ്. അവിടേക്ക് സസ്പെൻഷനുക്കൾക്കൊപ്പം സ്റ്റോക്ക് എക്സ്ഹൌസ്റ്റ് എവിടെയാണ് വച്ചത് എന്ന് ഇനിയും പറയണ്ടതില്ലല്ലോ. പിന്നിലെ ടൈൽ സെക്ഷനും ഗ്രാബ് റെയിലും എത്തിയിട്ടുണ്ട്.
20.2 പി എസ് കരുത്ത് പകരുന്ന അതേ 350 സിസി, എയർ കൂൾഡ്, എൻജിനാണ് ഇവന്. ടയർ, ബ്രേക്കിംഗ്, അലോയ് വീൽ എന്നിവിടങ്ങളിൽ മാറ്റങ്ങളില്ല. എന്നാൽ ഇരുമ്പ് പെട്ടിയിൽ വച്ചിരിക്കുന്ന സാധനങ്ങളുടെ ഭാരകുറവും പുതിയ എക്സ്ഹൌസ്റ്റും ഇവന് പെർഫോമൻസിൽ കുറച്ചൊരു മുൻതൂക്കം നൽകുമെന്നതാണ് ആകെയുള്ള ആശ്വാസം.
Leave a comment