ഇന്ത്യയിൽ 200 – 500 സിസി സെഗ്മെന്റിൽ കിരീടം വക്കാത്ത രാജാവാണ് ക്ലാസ്സിക് 350. എതിരാളികൾ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും വില്പനയിൽ ഏഴായിലകത്ത് എത്തിയിരുന്നില്ല ഒരാളും. എന്നാൽ വലിയ മാർക്കറ്റ് പിടിക്കാൻ എൻഫീൽഡ് എത്തിയതോടെ കളി മാറി. സ്വന്തം പാളയത്തിൽ നിന്ന് തന്നെ പുതിയൊരു എതിരാളി.
ഹണ്ടർ വേട്ട തുടങ്ങിയത് 2022 ഓഗസ്റ്റ് മാസത്തിലാണ്. ആദ്യ മാസം ക്ലാസ്സിക് 350 യെ ശരിക്കും ഒന്ന് വിറപ്പിച്ചെങ്കിലും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ക്ലാസ്സിക് 350 കരുത്ത് വീണ്ടെടുത്തു. ഒക്ടോബറിൽ 16,346 യൂണിറ്റ് ഹണ്ടറിനെക്കാളും വില്പന നടത്തിയ ക്ലാസ്സിക് 350. നവംബറിൽ വീണ്ടും താഴോട്ട് വന്നു എന്നാലും അഞ്ചക്ക നമ്പർ വ്യത്യാസം അപ്പോഴും കൈവിട്ടിരുന്നില്ല. എന്നാൽ 2022 ല അവസാന മാസം ക്ലാസ്സിക് 350 യുടെ വില്പനയിൽ കാര്യമായ ഇടിവുണ്ടായി. ഹണ്ടറിന് വില്പനയിൽ വർദ്ധനയും. ഇതോടെ 3421 യൂണിറ്റുകളാണ് ഡിസംബറിലെ വ്യത്യാസം. ഇനി ജനുവരിയിൽ എന്താകുമെന്ന് കാത്തിരുന്ന് കാണണം.
ക്ലാസ്സിക് 350 | ഹണ്ടർ 350 | വ്യത്യാസം | |
ഓഗസ്റ്റ് | 18,993 | 18,197 | 796 |
സെപ്റ്റംബർ | 27,571 | 17,118 | 10,453 |
ഒക്ടോബർ | 31,791 | 15,445 | 16,346 |
നവംബർ | 26,702 | 15,588 | 11,114 |
ഡിസംബർ | 20,682 | 17,261 | 3,421 |
ആകെ | 1,25,739 | 83,609 | 42,130 |
ഡിസംബറിലെ മറ്റ് മോഡലുകളുടെ വില്പന നോക്കിയാൽ. ക്ലാസ്സിക് 350, ഹണ്ടർ 350 ആദ്യ സ്ഥാനങ്ങളിൽ ഉറപ്പിച്ചപ്പോൾ. മിറ്റിയോർ 350 യെ പിന്നിലാക്കി ബുള്ളറ്റ് 350 മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. അഞജ് ആം സ്ഥാനം ബുള്ളറ്റ് ഇലക്ട്രക്കാണ്.
മോഡൽസ് | ഡിസംബർ 22 |
ക്ലാസ്സിക് 350 | 20,682 |
ഹണ്ടർ 350 | 17,261 |
ബുള്ളറ്റ് 350 | 8,816 |
മിറ്റിയോർ 350 | 6,298 |
ബുള്ളറ്റ് ഇലക്ട്ര | 3,381 |
ആകെ | 56,438 |
gsrkpj