ഇന്ത്യയിൽ പൊതുവെ ഇപ്പോൾ ഭാരം കുറഞ്ഞ ക്ലാസ്സിക് ബൈക്കുകളോടാണ് പ്രിയം. അതുകൊണ്ട് തന്നെ ആ മാർക്കറ്റ് ലക്ഷ്യമിട്ട് കുറച്ചധികം മോഡലുകൾ വിപണിയിലുണ്ട്. എല്ലാവരും ലൈറ്റ് വൈറ്റ് ആണോ എന്ന് പറയാൻ സാധിക്കില്ല താനും. എന്നാൽ 100% ലൈറ്റ് വൈറ്റ് ആയ ഒരു ക്ലാസിക് താരത്തെ ചൈനീസ് ഇരുചക്ര നിർമാതാക്കളായ കീവേ ഓട്ടോ സ്പോയിൽ അവതരിപ്പിച്ചിട്ടുണ്ട്. 223 സിസി എഞ്ചിനുമായി എത്തുന്ന ഇവൻറെ ഭാരം കേട്ടാൽ ഞെട്ടും. അപ്പോൾ ഈ നിരയിലെ രാജാവായ ഹണ്ടർ 350 യുമായി ഒന്ന് മുട്ടിച്ചു നോക്കിയാലോ.
വില വലിയ ഘടകമായതിനാൽ ഒരേ വിലയുള്ള വാരിയന്റുകളെയാണ് താരതമ്യേപ്പെടുത്തുന്നത്. ഹണ്ടർ 350 യുടെ റിട്രോ മോഡലിൻറെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
എസ് ആർ 250 യും ഹണ്ടർ 350 സ്പെസിഫിക്കേഷൻ കപരിസൺ ഒന്ന് നോക്കാം.
എസ് ആർ 250 | ഹണ്ടർ 350 | |
എൻജിൻ | 223 സിസി, 2 വാൽവ്, എയർ കൂൾഡ് | 349.34 സിസി, എയർ കൂൾഡ് |
പവർ | 16 പി എസ് @7500 ആർ പി എം | 20.21 പി എസ് @ 6100 ആർ പി എം |
ടോർക്ക് | 16 എൻ എം @6500 ആർ പി എം | 27 എൻ എം @ 4000 ആർ പി എം |
ഗിയർബോക്സ് | 5 സ്പീഡ് | 5 സ്പീഡ് |
ഫ്യൂൽ ടാങ്ക് | 14.2 ലിറ്റർ | 13 ലിറ്റർ |
ടയർ | 110/70-17// 130/70-17 – സ്പോക്ക് | 100/80-17 // 120/80-17 – സ്പോക്ക് |
സസ്പെൻഷൻ | ടെലിസ്കോപിക് // ഡ്യൂവൽ ഷോക്ക് | ടെലിസ്കോപിക് // ഡ്യൂവൽ ഷോക്ക് |
ബ്രേക്ക് | 300 // 210 എം എം ഡിസ്ക് | 300 എം എം ഡിസ്ക് // 153 എം എം ഡ്രം |
എ ബി എസ് | ഡ്യൂവൽ എ ബി എസ് | സിംഗിൾ എ ബി എസ് |
വീൽ ബേസ് | 1285 എം എം | 1370 എം എം |
സീറ്റ് ഹൈറ്റ് | 780 എം എം | 800 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 160 എം എം | 150 എം എം |
നീളം* വീതി* ഉയരം | 1890 × 790 × 1050 എം എം | 2,055 x 800 x 1,055 എം എം |
ഭാരം | 120 കെ ജി | 181 കെ ജി |
വില | 1.49 ലക്ഷം | 1.49 ലക്ഷം |
Leave a comment