കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്തകളിൽ ഇന്ത്യൻ വിശേഷങ്ങൾക്കൊപ്പം തന്നെ ഇന്റർനാഷണൽ വാർത്തകളും ഇടം പിടിച്ചിട്ടുണ്ട്. അപ്പോൾ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകൾ നോക്കാം.
കരുത്ത് കൂട്ടാൻ എലിമിനേറ്റർ

അഞ്ചാമത്തെ വാർത്തയായി എത്തിയിരിക്കുന്നത് കവാസാക്കിയുടെ എലിമിനേറ്ററിൻറെ അണിയറ ഒരുക്കമാണ്. ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന മോഡലിനേക്കാളും കപ്പാസിറ്റി കൂടിയ മോഡലാണ് അമേരിക്കയിൽ എത്താൻ ഒരുങ്ങുന്നത്. അതിനായി പേരുകൾ റെജിസ്റ്റർ ചെയ്തു കഴിഞ്ഞു കവാസാക്കി . മൂന്നോളം വാരിയന്റുകൾ ഈ നിരയിൽ ഉണ്ടാകും.
അത് 160 തന്നെ

അടുത്തതായി എത്തുന്നത് കഴിഞ്ഞ ആഴ്ചകളിലെ ഹീറോ ആയ ഹീറോ തന്നെയാണ്. ഹീറോയുടെ എക്സ്ട്രെയിം 200 എസിൻറെ 4 വാൽവ് എഡിഷൻ ലൗഞ്ചിന് ഒരുങ്ങുന്നു. പുതിയ മഞ്ഞ നിറത്തിൽ പ്രൊഡക്ഷൻ റെഡി ആയി എത്തിയ മോഡലിൽ ചെറിയ ക്ലൂക്കൾ കൂടി ഒളിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപേ ഓടിയത് എക്സ്ട്രെയിം 160 ആർ ആണോ ഹങ്ക് 200 ആണൊ എന്നുള്ളത്തിന് ഏകദേശ തീരുമാനം ആയിട്ടുണ്ട്.
കരുത്തൻ ഹസ്കി ഇന്ത്യയിലേക്ക്

മൂന്നാമതായി എത്തുന്നത് ഹസ്കിയുടെ വിശേഷങ്ങളാണ്. ഇന്ത്യയിൽ 250 എത്തുന്നതിന് മുൻപ് തന്നെ ഉണ്ടായിരുന്ന വാർത്തകളായിരുന്നു 401 എത്തുമെന്നുള്ളത്. സ്പോക്ഡ് വീലുമായി എത്തുന്ന സ്വാർട്ട്പിലിൻ 401 മാറ്റങ്ങളോടെ ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിരിക്കുകയാണ്. ഉടനെ ഇന്ത്യയിൽ പ്രതീക്ഷിക്കാമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഫൊർഡബിൾ ഹാർലി ഇലക്ട്രിക്ക്

രണ്ടാമത്തെ വാർത്തയും ഒരു ഇന്റർനാഷണൽ താരത്തിൻറെയാണ്. നമ്മുടെ സ്വന്തം ഹാർലി ഡേവിഡ്സണിൻറെ അഫൊർഡബിൾ ഇലക്ട്രിക്ക് മോഡൽ ഉടനെ വിപണിയിൽ എത്താൻ ഒരുങ്ങുന്നു. ഒരു വർഷത്തിനിപ്പുറം വിപണിയിൽ എത്താൻ ഒരുങ്ങുന്ന മോഡലിന് 1.23 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായാണ് എത്തുന്നത്.
പ്രൊഡക്ഷൻ റെഡി ആയി 390

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ജനപ്രിയ വാർത്തയാണ് കെ ട്ടി എം ഡ്യൂക്ക് 390 യുടേത്. പല തവണയായി എത്തിയ വാർത്തകളിൽ അടുത്ത തലമുറ ഡ്യൂക്ക് 390 യുടെ പ്രൊഡക്ഷൻ മോഡൽ തന്നെ സ്പോട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ എത്തുന്നതിന് മുൻപ്പ് തന്നെ ഇന്റർനാഷണൽ മാർക്കറ്റിൽ പുത്തൻ 390 എത്താനാണ് സാധ്യത. കുറച്ചധികം മാറ്റങ്ങൾ തന്നെ കെ ട്ടി എം ഇവനിൽ കൊണ്ടുവരുന്നുണ്ട്.
Leave a comment