ഇന്ത്യയിൽ കാലത്തിന് മുൻപേ എത്തിയ ഒരാളായിരുന്നു ഇപൾസ്. 2011 മുതൽ 2017 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന ഇവൻ. ഓഫ് റോഡ് യുഗത്തിന് മുൻപ് അവതരിപ്പിച്ചതിനാൽ വില്പനയിൽ വലിയ മികവ് കാണിക്കാൻ സാധിച്ചില്ല.
അന്ന് ഹോണ്ടയുടെ എൻജിനുമായി എത്തിയ മോഡൽ ഇന്ത്യയിൽ കൈവിട്ടെങ്കിലും. ഇന്റർനാഷണൽ മാർക്കറ്റിൽ ഇതുപോലെയുള്ള മോഡലുകൾ ഹോണ്ട ഇപ്പോഴും ഉല്പാദിപ്പിക്കുന്നുണ്ട്. അതിൽ 2023 എഡിഷനിൽ എത്തി നിൽക്കുന്ന എക്സ് ആർ 150 എല്ലിനെ പരിചയപ്പെടാം.
ഹാർഡ് കോർ ഓഫ്‌റോഡ് മോഡലുമായി ഏറെ സാമ്യമുള്ള ഇവന്. സി ആർ എഫ് മോഡലുകളുടേത് പോലുള്ള ഹെഡ്‍ലൈറ്റ്, ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്, ചെറിയ നീണ്ട ഇന്ധനടാങ്കിലേക്ക് കേറി നിൽക്കുന്ന സിംഗിൾ പീസ് സീറ്റ്, എന്നിങ്ങനെ ഓഫ് റോഡിങ്ങിന് വേണ്ട എല്ലാ സ്വഭാവ ഗുണങ്ങളും ഉൾക്കൊള്ളിച്ചാണ് എത്തുന്നത്.
ഇനി സ്പെസിഫിക്കേഷൻ നോക്കിയാൽ 149.2 സിസി എയർ കൂൾഡ് എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. ഈ ഹൃദയത്തിന് 12.3 പി എസ് കരുത്തും 12.5 എൻ എം ടോർക്കും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അമേരിക്കയിൽ ഇപ്പോഴും കാർബുറേറ്റർ വഴിയാണ് ഫ്യൂൽ മിക്സ്ചർ എൻജിനിൽ എത്തിക്കുന്നത്.
മുന്നിൽ ടെലിസ്കോപിക്കും പിന്നിൽ മോണോ സസ്പെൻഷൻ തന്നെ. മലയും കുന്നും പുഴകളും താണ്ടാൻ കഴിയുന്ന ട്രാവലുള്ള ഈ സസ്പെൻഷന് . മുന്നിൽ 180 എം എം പിന്നിൽ 150 എം എം ട്രാവെലുമാണ് ഉള്ളത്.
ഓഫ് റോഡർ ആയതിനാൽ 19, 17 ഇഞ്ച് സ്‌പോക്ക് വീലുകളാണ്. ബ്രേക്കിംഗ് കാര്യത്തിലും ഹോണ്ടക്ക് ഒരു കോമ്പ്രോമൈസുമില്ല. 240 എം എം ഡിസ്ക് മുന്നിലും പിന്നിൽ 140 എം എം ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്.
ഓഫ് റോഡിൽ അടിത്തട്ടാതെ ഇരിക്കാൻ 243 എം എം ഗ്രൗണ്ട് ക്ലീറൻസ്. ഇരുന്നാൽ തന്നെ ലോകം മുഴുവൻ കാണാനായി 883 എം എം സീറ്റ് ഹൈറ്റും. എക്സ്പൾസിൻറെ അളവുകൾ നോക്കിയാൽ 823 എം എം സീറ്റ് ഹൈറ്റും, 220 എം എം ഗ്രൗണ്ട് ക്ലീറൻസുമാണ് ഉള്ളത്. എന്നാൽ ഭാരത്തിൽ ഇവൻ സൂപ്പർ ലൈറ്റ് ആണ്. ഭാരം വെറും 128 കെ ജി.
അമേരിക്കയിൽ വിപണിയിലുള്ള ഇവന് 2,971 ഡോളറാണ് വില വരുന്നത്. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 2.42 ലക്ഷത്തിനടുത്ത് വില വരും.
Leave a comment