ഹൈറേവിങ് 4 സിലിണ്ടർ മോഡലുകളുടെ മാർക്കറ്റ് വലിയ തോതിൽ ഇടിയുകയാണ്. തങ്ങളുടെ സൂപ്പർ താരത്തെ സുസുക്കി കൈവിട്ടെങ്കിലും യമഹയും ഹോണ്ടയും കവാസാക്കിയുടെ ഒപ്പം പിടിക്കാനാണ് തീരുമാനം. അതിനായി യമഹ തങ്ങളുടെ പുതു തലമുറ ആർ 1 നെ ഈ വർഷം ആവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഹോണ്ടയും ഫുൾ സ്വിങ്ങിൽ തന്നെ ഇപ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ റോഡ് മോഡലിന് ഇനിയും കരുത്ത് കൂട്ടാനാണ് ഹോണ്ടയുടെ നീക്കം എന്ന് കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.
ഇൻലൈൻ 4 സിലിണ്ടറിൽ നിന്ന് വി 4 ലേക്ക് മാറ്റുന്നുണ്ടോ എന്നാണ് പുതിയ സംശയം അതിന് പ്രധാന കാരണം. ഹോണ്ട ഈ അടുത്ത് പുറത്ത് വിട്ട ചില പേറ്റൻറ്റ് ചിത്രങ്ങളാണ്. ഇൻലൈൻ 4 സിലിണ്ടർ കരുത്താനായ സി ബി ആർ 1000 ആർ ആറിന് ജീവൻ നൽകുന്നത് എങ്കിൽ. പുതിയ പേറ്റൻറ്റ് ചിത്രത്തിൽ വി4 എൻജിനാണ്. ഒപ്പം ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനായി സിലിണ്ടർ ഡിആക്റ്റിവേഷൻ ടെക്നോളജിയും ഈ ലിറ്റർ ക്ലാസ്സ് മോഡലിൽ ഉണ്ടാകും.
ത്രോട്ടിൽ ഇൻപുട്ട്, റൈഡിങ് സ്പീഡ് എന്നിവക്കനുസരിച്ച് സിലിണ്ടർ ആവശ്യമുള്ളപ്പോൾ തനിയെ ഓൺ ആകുകയും ഓഫ് ആകുകയും ചെയ്യുന്ന ടെക്നോളോജിയാണ് സിലിണ്ടർ ഡി അകറ്റിവേഷൻ. ഈ ടെക്നോളജിയിയുടെ ഗുണങ്ങൾ ഇന്ധനക്ഷമത കൂട്ടുകയും മലിനീകരണം കുറക്കാൻ സാധിക്കുമെന്നതാണ്. വലിയ കപ്പാസിറ്റിയുള്ള ടൂറിംഗ് ബൈക്കുകളിലാണ് ഇത് സാധാരണയായി കണ്ടു വരുന്നത്.
എന്തുകൊണ്ടാണ് ഒരു ലിറ്റർ ക്ലാസ്സ് മോഡലിൽ ഇത് പരീക്ഷിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. എന്നാൽ ചില കോണിൽ നിന്ന് ഹോണ്ടയുടെ സി ബി ആർ 250 ആറിൻറെ മൂത്തകാരണവരായ സ്പോർട്സ് ടൂറെർ വി എഫ് ആർ 1200 എഫിൻറെ തിരിച്ചുവരാവണോ എന്ന വാർത്തയും കേൾക്കുന്നുണ്ട്.
Leave a comment