ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News ഹോണ്ടയുടെ പുതിയ ടീസറും മുട്ടൻ അടിയും
latest News

ഹോണ്ടയുടെ പുതിയ ടീസറും മുട്ടൻ അടിയും

ഒരു ചാക്ക് അഭ്യുഹങ്ങളും

honda upcoming scooter teaser out
honda upcoming scooter teaser out

ഇന്ത്യയിൽ ടീസർ കൊണ്ട് ഏറെ കൊതിപ്പിച്ചിരിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഹോണ്ട. അതേ വഴിയിൽ തന്നെ പുതിയ ടീസർ പുറത്ത് വന്നതോടെ, അഭ്യുഹങ്ങളും ചൂട് പിടിച്ചിട്ടുണ്ട്. ആകെ ടീസറിൽ ഉള്ളത് ഹെഡ്‍ലൈറ്റിൻറെ പകുതിയും. സൈഡ് പാനലുകൾ എന്ന് തോന്നിക്കുന്ന ചില ഘടകങ്ങളാണ്.

ഇതിൽ പല വാർത്ത ചാനലുകളും പലതാണ് പറയുന്നത്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ഇതൊരു എ ഡി വി ആണ് എന്നാണ് ഏറ്റവും കോസ്റ്റലി ആയ അഭ്യൂഹം. സി ബി 300 എഫിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന ഇവന്. സി ബി 200 എക്സിൻറെ സ്വഭാവ വിശേഷണങ്ങൾ ആണ് ഉണ്ടാക്കുക.

ഇനി ചെസ്റ്റ് നമ്പർ 2 പറയുന്നത്, ഇതൊരു സ്കൂട്ടർ ആണെന്നാണ്. അവിടെയും ഒരു സാഹസിക ചേരുവ നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള, ഇന്ത്യയിൽ പാറ്റൻറ്റ് ചെയ്ത എ ഡി വി 160 യാണ് ഇവൻ . ഇന്ത്യയിൽ അഫൊർഡബിൾ ലിക്വിഡ് കൂൾഡ് എഞ്ചിനുമായി എത്തുന്ന ഏറോസ്‌ 155 ആയിരിക്കും ഇവൻറെ പ്രധാന എതിരാളി.

honda upcoming scooter adv 160

അടുത്ത വാർത്ത വരുന്നതിനാണ് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയിരിക്കുന്നത്. ഹോണ്ടയുടെ ഡിയോ 110 നിൻറെ പുതിയ വേർഷൻ എത്തിയെങ്കിലും. ഗ്രേസിയക്ക് പുതിയ മാറ്റങ്ങൾ ഇല്ലാതെ തുടരുകയാണ്. മാർക്കറ്റിൽ വലിയ ചലനങ്ങൾ ഉണ്ടാകാതെ പോയ ഗ്രേസിയയെ പിൻവലിച്ച്.

പുതിയ രൂപത്തിൽ ആ സ്പേസിലേക്ക് ഡിയോ 125 ഇറക്കാനാണ് ഹോണ്ടയുടെ പ്ലാൻ എന്നാണ് ഇവർ പറയുന്നത്. 125 സിസി നിരയിൽ ഹോണ്ടയുടെ ഒരു യൂത്തൻ സ്കൂട്ടറിൻറെ കുറവ് ഉണ്ട് താനും. ചരിത്രം അനുസരിച്ച് അവസാനം പറഞ്ഞ കാര്യത്തിൽ എത്താനാണ് സാധ്യത.

മറ്റ് രണ്ടു കാര്യങ്ങളും കുറച്ചു കഷ്ട്ട പാടുള്ളത് ആണല്ലോ. അതുകൊണ്ട് ആ വഴിക്ക് ഹോണ്ട പോക്കാൻ വഴിയില്ല. ടീസർ പുറത്ത് വിട്ടെങ്കിലും ലോഞ്ച് ഡേറ്റ് എന്നാകുമെന്ന് തീരുമാനമായിട്ടില്ല. അധികം വൈകാതെ അഭ്യുഹങ്ങളുടെ മറ നീക്കി പുതിയ ഹോണ്ട മോഡൽ വിപണിയിൽ എത്തും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...