ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home latest News ഹോണ്ടയുടെ എസ് പി 160 ഉടനെത്തും
latest News

ഹോണ്ടയുടെ എസ് പി 160 ഉടനെത്തും

യൂണികോണിൻറെ അപ്ഡേറ്റഡ് വേർഷൻ

honda upcoming bikes 150cc
honda upcoming bikes 150cc

യൂണികോൺ ഹോണ്ടയുടെ നിത്യഹരിത താരമായിട്ട് വർഷങ്ങൾ ഏറെയായി. യൂണികോൺ ഉള്ളപ്പോൾ തന്നെ അതെ സെഗ്മെന്റിൽ കുറച്ചധികം മോഡലുകളെ ഹോണ്ട പരീക്ഷിച്ചിട്ടുണ്ട്. യൂണികോൺ ഡസ്ലെർ, ട്രിഗർ, യൂണികോൺ 160, എക്സ് ബ്ലേഡ് എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.

ഈ മോഡലുകൾ എല്ലാം പരാജയമായതിന് പ്രധാന കാരണം അവയുടെ ഡിസൈനാണ്. എന്നാൽ ഈ സീരിസിലെ പരാജയത്തിന് ശേഷം പുതിയൊരു മോഡലുമായി ഹോണ്ട എത്തുകയാണ്. ഡിസൈൻ ആണല്ലോ പ്രധാന പ്രേശ്നം. പുതിയ മോഡലിൻറെ പേര് എസ് പി 160 .

shine sp 125 bs6.2 launched
ഷൈൻ എസ് പി, ബി എസ് 6.2 അവതരിപ്പിച്ചു

ഇന്ത്യയിൽ മോശമല്ലാത്ത വില്പന നേടിക്കൊണ്ടിരിക്കുന്ന ഷൈനിൻറെ യൂത്തൻ ഐറ്റം ആണ് ഷൈൻ എസ് പി. ആ ഡിസൈനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ മോഡലിൻറെ ഡിസൈൻ വരുന്നത്. ഒപ്പം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നത് പോലെ യൂണികോൺ എൻജിനും പുത്തൻ മോഡലിൽ എത്തുന്നുണ്ട്.

എന്നാൽ യൂണികോണിൽ നിന്ന് കുറച്ചധികം മാറ്റങ്ങൾ പുത്തൻ മോഡലിൽ എത്തുന്നുണ്ട്. അതിൽ ആദ്യത്തേത്ത് യൂണികോൺ 18 ഇഞ്ച് ടയറിലാണ് ഓടുന്നതെങ്കിൽ. പുത്തൻ മോഡൽ ഓടാൻ പോകുന്നത് 17 ഇഞ്ച് വീലീലാണ്. ഒപ്പം ടയറിൽ ഷൈനിൽ ഉള്ളത് പോലെ വലുപ്പം കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

honda unicorn 160 price BS6.2

13 ലിറ്ററിൽ നിന്ന് 12 ലേക്കാണ് ഇന്ധനടാങ്കിലും കുറവ് വരും. കുറവുകൾ ഉള്ളത് പോലെ ചില കൂടുതലും ഹോണ്ട ഇവന് നൽകിയിട്ടുണ്ട്. അത് ഭാരമാണ് 2 കെജി കൂടി 141 കെ ജിയിലേക്ക് എത്തും. എൻജിനിൽ വലിയ കുറവ് ഉണ്ടാകാൻ സാധ്യതയില്ല.

കാരണം ഇപ്പോൾ തന്നെ 162.7 സിസി എയർ കൂൾഡ് എൻജിൻറെ കരുത്ത് 12.9 പി എസും ടോർക് 14 എൻ എം മാത്രമാണ്. വിലയിൽ ചെറിയ വർദ്ധനവ് ഉണ്ടായേക്കാം. ഇതിനൊപ്പം ഒരു പടിയിറങ്ങൽ കൂടി പ്രതീക്ഷിക്കുണ്ട്.

ഇന്ത്യയിൽ വലിയ വില്പന നേടാത്ത എക്സ്ബ്ലഡിന് പകരക്കാരനായക്കാം പുത്തൻ മോഡൽ എത്താൻ സാധ്യത. ഉത്സവകാല വിപണി ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന മോഡൽ അടുത്ത മാസം തന്നെ വിപണിയിൽ എത്തും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹാർലി എക്സ് 210 പരീക്ഷണ ഓട്ടത്തിൽ

ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ്...

കരിസ്‌മയുടെ വിലകയ്യറ്റം ഉടൻ

പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ...

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം...

പുതിയ പൾസർ 150 വരുന്നു

അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി...