ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News പുതിയ മൂന്ന് മാറ്റങ്ങളുമായി യൂണികോൺ
latest News

പുതിയ മൂന്ന് മാറ്റങ്ങളുമായി യൂണികോൺ

ബി എസ് 6.2 അവതരിപ്പിച്ചു

honda unicorn 160 price BS6.2
honda unicorn 160 price BS6.2

ഇന്ത്യയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഹോണ്ട ഒരുങ്ങുമ്പോൾ തിരിച്ചടിയാണ് മാർച്ച് മാസത്തിൽ കിട്ടിയത്. വർഷങ്ങളായി കൈയാളുള്ള രണ്ടാം സ്ഥാനവും കൈവിട്ട് പോയി. അതിനുള്ള പ്രധാന കാരണം ബി എസ് 6.2 മോഡലുകൾ ഏതാഞ്ഞതാണ്.

എന്നാൽ ഏപ്രിൽ മാസത്തിൽ വലിയ തിരിച്ചുവരവ് നടത്തിയെങ്കിലും. ഇനി ഈ വൈകിയ വേളയിൽ ഓരോരുത്തരായി പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിനുമായി എത്തുകയാണ്.അതിൽ ഇപ്പോൾ ലേറ്റസ്റ്റ് ആയി എത്തിയിരിക്കുകയാണ് എവർഗ്രീൻ താരമായ യൂണികോൺ ആണ്.

പ്രധാനമായും 3 പുതിയ മാറ്റങ്ങൾ പുത്തൻ മോഡലിൽ എത്തിയിരിക്കുന്നത്. ആദ്യം നേരത്തെ പറഞ്ഞതുപോലെ ബി എസ് 6.2 എൻജിൻ. 162.7 സിസി, എയർ കൂൾഡ് എൻജിന് കരുത്ത് 12.9 എച്ച് പി യും ടോർക് 14 എൻ എം വുമാണ്.

രണ്ടാമത്തെ മാറ്റം പുതിയ വാറണ്ടിയാണ്. ഷൈൻ 100 ൽ അവതരിപ്പിച്ച 10 വർഷ വാറണ്ടിയാണ് ഇവനിലും എത്തുന്നത്. 3 വർഷം സ്റ്റാൻഡേർഡ് ആയും. ബാക്കി 7 വർഷം എക്സ്റ്റെൻറ്റഡ് വാറണ്ടിയുമായാണ് പുത്തൻ യൂണികോൺ ഓഫർ ചെയ്യുന്നത്. ഒരു 150 സിസി മോട്ടോർസൈക്കിളിൽ കിട്ടുന്ന ഏറ്റവും കൂടുതൽ വാറണ്ടി.

അവസാനമായി വരുന്ന മാറ്റം വിലയിലാണ്. 4,082 രൂപയാണ് അധികം നൽകേണ്ടത്. ഇതോടെ 1,09,800 രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...