ഹോണ്ടയുടെ സ്റ്റൈലിഷ് കമ്യൂട്ടർ എസ് പി 160 ഇപ്പോൾ ഷോറൂമുകളിൽ ലഭ്യമാണ്. ഹോണ്ടയുടെ 160 മോഡലുകളുടെ ഡിസൈനിങ് കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ക്ലച്ച് വീണിട്ടില്ല. എന്നാൽ പുത്തൻ 160 യിൽ ഉപയോഗിച്ചിരിക്കുന്നത് പുതിയൊരു തന്ത്രമാണ്.
ഇന്ത്യയിൽ ഹോണ്ടയുടെ വിജയിച്ച ഭാഗങ്ങൾ എടുത്ത് ഒരു മോഡലാണ് എസ് പി 160. കൂടുതൽ വ്യക്തമാക്കിയാൽ കുറച്ച് എസ് പി 125, യൂണികോൺ ഒപ്പം എക്സ്ബ്ലേഡ് കൂടി ചേർത്താണ് പുത്തൻ മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. ഇത് നേരത്തെ നമ്മൾ ചർച്ച ചെയ്തതിനാൽ ഇനി അതിലേക്ക് കടക്കുന്നില്ല.

ഇന്നത്തെ വിഷയം നിറവും, വിലയും, വാരിയൻറ്റുമാണ്. എൻഫീൽഡ് മോഡലുകളെ വെട്ടിക്കുന്ന നിറങ്ങളുടെ നിരയാണ് പുത്തൻ മോഡലിന് നൽകിയിരിക്കുന്നത്. 6 നിറങ്ങളിൽ ലഭ്യമാകുന്ന മോഡലിന്.
- പെർൾ സ്പാർട്ടൻ റെഡ്
- പെർൾ ഇഗ്നിസ് ബ്ലാക്ക്
- മേറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്
- മേറ്റ് ഡാർക്ക് ബ്ലൂ മെറ്റാലിക്
- പെർൾ ഡീപ്പ് ഗ്രൗണ്ട് ഗ്രേ
- മേറ്റേർ മാർവെൽ ബ്ലൂ മെറ്റാലിക്
എന്നിങ്ങനെയാണ് നിറങ്ങളുടെ പട വരുന്നത്. എന്നാൽ എൻഫീൽഡ് മോഡലുകളുടെ പോലെ നിറങ്ങളിൽ വില വ്യത്യാസമില്ല. ഡ്രം, ഡിസ്ക് എന്നിങ്ങനെയാണ് രണ്ടു വാരിയറ്റുകളുണ്ട്. അതിൽ ഇരുവരും തമ്മിൽ 6,000/- രൂപയുടെ വ്യത്യാസമുണ്ട്. ഓൺ റോഡ് വില നോക്കിയാൽ.
അതിന് മുൻപ് ഈ വിലകൾ തന്നത് തൃശ്ശൂരുള്ള ശ്രീവരി ഹോണ്ടയാണ്. ഹോണ്ടയുടെ മോഡലുകൾ വാങ്ങുന്നതിനായി ഈ നമ്പറിൽ ബന്ധപ്പെടാം.
വാരിയൻറ്റ് | വില |
ഡ്രം | 1.46 ലക്ഷം |
ഡിസ്ക് | 1.52 ലക്ഷം |
Leave a comment