ഹോണ്ട തങ്ങളുടെ സ്പോർട്ടി മോട്ടോർസൈക്കിൾ എസ് പി 160 അവതരിപ്പിച്ചു. ഹോണ്ടയുടെ 3 മോട്ടോർസൈക്കിളുകളുടെ ഒരു മിക്സ് ആണ് പുത്തൻ എസ് പി . മറ്റ് മോഡലുകളിൽ നിന്ന് ഭൂരിഭാഗം സാധനങ്ങളും എടുത്തിയിട്ടുണ്ടെങ്കിലും. ഹോണ്ട ഇവനുവേണ്ടി മാത്രം ചില ഘടകങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആദ്യം ഏറ്റവും കുറവ് എടുത്ത മോഡലിൽ നിന്ന് തന്നെ തുടങ്ങാം. അത് എസ് പിയിൽ നിന്ന് തന്നെയാണ്. ഹെഡ്‍ലൈറ്റ് യൂണിറ്റും, പേരും മാത്രമാണ് ഷൈനിൻറെ യുവതലമുറയുടെ ഷെയർ. എന്നിട്ട് നേരെ പോയത് എക്സ് ബ്ലേഡിൻറെ അടുക്കെ ആണ്.

ഹോണ്ടയുടെ 150 നിരയിലെ പരിഷ്കാരി കൊടുത്തത്. 130 സെക്ഷൻ പിൻ ടയറും, പെറ്റൽ ഡിസ്ക്കും, 12 ലിറ്റർ ഇന്ധന ടാങ്കുമാണ്. അവിടെ നിന്നാണ് എവർഗ്രീൻ താരത്തിൻറെ അടുത്ത് പോകുന്നത്. മുകളിൽ പറഞ്ഞവരുടെ സാധനങ്ങൾ സഞ്ചിയിൽ കൊള്ളുമെങ്കിൽ. ഒരു ചാക്ക് തന്നെ വേണം ഇവിടെ.
ഹോണ്ടയുടെ 160 അതേ 162 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ തന്നെയാണ് ജീവൻ നൽകുന്നത്. എക്സ് ബ്ലേഡിൽ ചെയ്തത് പോലെയുള്ള കരുത്ത് കൂട്ടൽ ഒന്നും ഉണ്ടായിട്ടില്ല. 13.5 എച്ച് പി പവറും, 14.6 എൻ എം ടോർക് തന്നെയാണ് ഉല്പാദിപ്പിക്കുന്നത്.
മുന്നിലെ ടെലിസ്കോപിക് സസ്പെൻഷൻ, പിന്നിലെ മോണോ സസ്പെൻഷൻ. ഒറ്റ പീസ് സീറ്റ്, ഗ്രാബ് റെയിൽ, സിമ്പിൾ എക്സ്ഹൌസ്റ്റ് എന്നിങ്ങനെ എല്ലാം എടുത്തിട്ടുണ്ട്.

ഇത് കഴിഞ്ഞ് ഇവന് വേണ്ടി ചില കാര്യങ്ങളും ഒരുക്കേണ്ടതുണ്ടല്ലോ, അതുമുണ്ട്. അപ്പോൾ വീണ്ടും മുന്നിലോട്ട് പോകാം. മീറ്റർ കൺസോൾ ആണ് അതിലെ പ്രധാനതാരം. ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളിൽ. അത്യവശ്യം വേണ്ട കാര്യങ്ങളൊക്കെയുണ്ട്.
ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ അതിന് ചുറ്റുമായി ഓടോ മീറ്റർ, വലിയ സ്പീഡോ മീറ്റർ, സമയം, ഇന്ധനക്ഷമതയെ കുറിച്ചുള്ള കാര്യങ്ങൾ. സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് വാണിംഗ് എല്ലാം ഒരുക്കിയപ്പോൾ. ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയുടെ വെളിച്ചം ഇപ്പോഴും എത്തിയിട്ടില്ല.

പുതിയ ടാങ്ക് ഷോൾഡർ, എം ഷൈപ്പെട് എൽ ഇ ഡി ടൈൽ സെക്ഷൻ എന്നിവയാണ് എസ് പി 160 യുടെ മറ്റ് സ്പെഷ്യൽ ഐറ്റങ്ങൾ.
ഇനി വിലയിലേക്ക് കടന്നാൽ ഈ മിക്സുകൾ വരുന്നതിനാലാകാം. വില അത്ര കൂടുതൽ അല്ല. സിംഗിൾ ചാനൽ എ ബി എസുമായി എത്തുന്ന ഇവന്. പിന്നിൽ ഡ്രം ബ്രേക്ക് ഉള്ള സ്റ്റാൻഡേർഡ് വാരിയൻറ് വില 1.17 ലക്ഷവും. പിന്നിൽ ഡിസ്ക് ഉള്ള ഡീലക്സ് വാരിയന്റിന് വില 1.2 ലക്ഷം രൂപയുമാണ്.
- റിബലിനെ കോപ്പി അടിച്ച് തുടക്കം
- കരുത്ത് കൂട്ടാനൊരുങ്ങി സി ബി ആർ 250 ആർ ആർ
- കരിസ്‌മയുടെ ഹെഡ്‍ലൈറ്റ്, ഫയറിങ് ലീക്ക് ആയി
പ്രധാന എതിരാളികൾ പൾസർ പി 150 (1.2 ലക്ഷം ), യമഹ എഫ് സി വേർഷൻ 3 (1.16 ലക്ഷം ) എന്നിവരാണ്.
Leave a comment