26 വർഷത്തെ കൂട്ടുകച്ചവടം അവസാനിപ്പിച്ചാണ് 2010 ൽ ഹീറോയും ഹോണ്ടയും പിരിയുന്നത്. അന്ന് ഹോണ്ട പറഞ്ഞത് ഏതാനും വർഷങ്ങൾക്ക് ശേഷം ഹീറോയെ പിന്നിലാക്കി ഇന്ത്യയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു. എന്നാൽ നീണ്ട 13 വർഷങ്ങൾക്കിപ്പുറവും ഹീറോയുടെ പിന്നിലായിരുന്നു ഹോണ്ടയുടെ സ്ഥാനം.
ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിൻറെ ഭാഗമായി ഷൈൻ 100 നെ അവതരിപ്പിച്ച ആദ്യമാസം തന്നെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് ഹോണ്ട. അതിന് പ്രധാന കാരണം ബി എസ് 6.2 വിൻറെ വരവാണ്. പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന ആകെ രണ്ടു മോഡലുകൾ മാത്രമാണ് ഇപ്പോൾ ഹോണ്ട ഷോറൂമിൽ ഉള്ളത്.
ബെസ്റ്റ് സെല്ലെർ ആക്റ്റീവ, ഷൈൻ എസ് പി എന്നിവർ ഒഴികെ ബാക്കി 13 മോഡലുകളുടെയും അപ്ഡേഷൻ ഇതുവരെ എത്തിയിട്ടില്ല. ഒപ്പം ഷൈൻ 100 അവതരിപ്പിച്ചെങ്കിലും ഇതുവരെ വില്പന അടുത്ത മാസം തുടങ്ങുമെന്നാണ് ഷോറൂം അറിയിച്ചിരിക്കുന്നത്.
എല്ലാം കൂടി നോക്കുമ്പോൾ ഹോണ്ടയുടെ ഷോറൂമുകൾ കാലി അടിച്ച് നിൽക്കുകയാണ്. പ്രീമിയം ഷോറൂം നെറ്റ്വർക്ക് ആയ ബിഗ് വിങ്ങിലും ആകെ ഉള്ളത് ബി എസ് 6.2 വിൽ വിലകൊണ്ട് ഞെട്ടിച്ച സി ബി 350 മാത്രമാണ്.
ഹോണ്ടയുടെ മാർച്ച് മാസത്തെ വില്പന നോക്കാം.
മോഡൽസ് | മാർച്ച് 23 | ഫെബ്ബ് 23 |
ആക്റ്റിവ | 185370 | 174503 |
ഡിയോ | 458 | 14489 |
ഗ്രേസിയ | 11 | 135 |
ഡ്രീം | 1 | 471 |
ലിവോ | 4 | 222 |
സി ബി ഷൈൻ | 8792 | 35594 |
സി ബി യൂണികോൺ | 0 | 1339 |
സി ബി 200 എക്സ് | 2 | 0 |
സിബി 500 എക്സ് | 0 | 0 |
സി ബി 350 | 2904 | 319 |
ഹോർനെറ്റ് 2.0 | 0 | 5 |
എക്സ് ബ്ലേഡ് | 0 | 6 |
സി ബി 300 ആർ | 0 | 0 |
സിബി ആർ 650 ആർ | 0 | 0 |
സി ബി 1000 ആർ | 0 | 0 |
ആഫ്രിക്ക ട്വിൻ | 0 | 0 |
ഗോൾഡ്‌വിങ് | 0 | 1 |
ആകെ | 197,542 | 227,084 |
Leave a comment