ഇന്ത്യയിൽ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിങ് മോട്ടോർസൈക്കിൾ ആണ് സി ബി ഷൈൻ. 125 സിസി മോഡലായ ഇവന് ഫെബ്രുവരി 2023 ൽ ജനുവരിയെ അപേക്ഷിച്ച് 64% ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി നോക്കുമ്പോൾ 56% ഇടിവും.
അതിന് പ്രധാന കാരണം ഹോണ്ടയുടെ ബഡ്‌ജറ്റ് മോഡലായ ഷൈൻ 100 ൻറെ വരവാണ് എന്നാണ് വിലയിരുത്തൽ. ജനുവരിയിൽ തന്നെ സ്‌പ്ലെൻഡോർ + നെ വെല്ലാനുള്ള മോഡൽ ഉടൻ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ കൂടുതൽ മൈലേജ് നൽകുന്ന, വില കുറവുള്ള മോഡലിന് വേണ്ടി കാത്തിരുന്നതാകാം. ഈ ഇടിവിന് പിന്നിലുള്ള കാരണം. മാർച്ച് 16 ന് എത്തിയ ഷൈൻ 100 അങ്ങനെ നിരാശപ്പെടുത്തിയിലെന്നതും വരും മാസങ്ങളിൽ ഹോണ്ടക്ക് ഗുണകരമായേക്കാം.
ബെസ്റ്റ് സെല്ലിങ് നിരയിലെ ടോപ് 10 ലിസ്റ്റ് എടുത്താൽ. ഷൈൻ രണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിട്ടുണ്ട്. പ്ലാറ്റിന, ഹണ്ടർ 350 എന്നിവർക്ക് വലിയ ഇടിവ് നേരിട്ടപ്പോൾ. ഹീറോ ആയത് എഫ് സി യാണ്. ഡിസംബറിലെ വലിയ ഇടിവിന് ശേഷം മികച്ച വളർച്ചയാണ് കഴിഞ്ഞ മാസങ്ങളിൽ.
മോഡൽസ് | ഫെബ്. 2023 | ജനു. 2023 | വ്യത്യാസം | % |
സ്‌പ്ലെൻഡോർ | 2,88,605 | 2,61,833 | 26,772 | 10.22 |
പൾസർ | 80,016 | 84,279 | -4,263 | -5.06 |
എച്ച് എഫ് ഡീലക്സ് | 56,290 | 47,840 | 8,450 | 17.66 |
സി ബി ഷൈൻ | 35,594 | 99,878 | -64,284 | -64.36 |
അപ്പാച്ചെ | 34,935 | 28,811 | 6,124 | 21.26 |
റൈഡർ | 30,346 | 27,233 | 3,113 | 11.43 |
ക്ലാസ്സിക് 350 | 27,461 | 26,134 | 1,327 | 5.08 |
പ്ലാറ്റിന | 23,923 | 41,873 | -17,950 | -42.87 |
എഫ് സി | 17,262 | 12,822 | 4,440 | 34.63 |
ഹണ്ടർ 350 | 12,925 | 16,574 | -3,649 | -22.02 |
ആകെ | 6,07,357 | 6,47,277 | -39,920 | -6.17 |
Leave a comment