സ്‌പ്ലെൻഡോർ + , എച്ച് എഫ് ഡീലക്സ് എന്നിവരാണ് ഹീറോയെ ഒന്നാമനാകാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത്. ഈ മാർക്കറ്റ് പിടിച്ചെടുകയാണ് എങ്കിൽ വർഷങ്ങളായി ഹീറോയുടെ പിന്നിൽ നിൽക്കുന്ന ഹോണ്ടക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താം. അതിനുവേണ്ടി ഒരുക്കുന്ന മോഡലാണ് ഹോണ്ടയുടെ ഷൈൻ 100. നിർമ്മാണത്തിലും വിലയിലും എതിരാളികളെ വിറപ്പിക്കുന്ന രീതിയിലാണ് ഹോണ്ട ഇവനെ ഒരുക്കി എടുത്തിരിക്കുന്നത്.
രൂപവും മീറ്റർ കൺസോളും
പേര് സൂചിപ്പിക്കുന്നത് ഷൈനിൽ നിന്ന് എടുത്താലും രൂപം കൊണ്ട് കൂടുതൽ സാമ്യം സി ഡി 110 നുമായാണ് . ഫ്ലാറ്റ് ആയ വലിയ സീറ്റ്, ഇന്ധന ടാങ്ക്, ഹെഡ്‍ലൈറ്റിലെ ക്രോമ് ഫിനിഷ് എന്നിങ്ങനെയുള്ള ഫാൻസി ഐറ്റങ്ങൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഗ്രാബ് റെയിൽ, ടൈൽ ലൈറ്റ് എന്നിവ 110 നിൽ നിന്ന് തന്നെ.
മീറ്റർ കൺസോളും ബഡ്‌ജറ്റ് സ്റ്റൈലിൽ തന്നെ. ഡിജിറ്റലായി ഒന്നുമില്ലാത്ത അനലോഗ് മീറ്റർ കൺസോളിൽ സുരക്ഷക്കായി സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് സ്വിച്ച് നൽകിയിട്ടുണ്ട്. അടിസ്ഥാന വിവരങ്ങളായ സ്പീഡോമീറ്റർ, ഓഡോ മീറ്റർ, ന്യൂട്രൽ ലൈറ്റ്, ഫ്യൂൽ ഗേജ് ലൈറ്റ് എന്നിവ രണ്ട് റൌണ്ട് മീറ്റർ കൺസോളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
സ്പെസിഫിക്കേഷൻ ലിസ്റ്റ്
സെൽഫ്, കിക്ക് സ്റ്റാർട്ട് വഴി ജീവൻ വയ്ക്കുന്ന 99.7 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവൻറെ ഹൃദയം. ഐ സി ഇ എൻജിനുകളുടെ അടുത്ത തലമുറ ഇന്ധനമായ ഇ 20 എഥനോൾ ഉപയോഗിച്ച് ഓടിക്കാവുന്ന ഇവന്. 7.6 എച്ച് പി യും 8.05 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിവുണ്ട്. 4 സ്പീഡ് ട്രാൻസ്മിഷനാണ് കരുത്ത് ടയറിൽ എത്തിക്കുന്നത്.
17 ഇഞ്ച് അലോയ് വീലോട് കൂടിയ ട്യൂബ് ലെസ്സ് ടയറാണ് ഇരു അറ്റത്തും. ബ്രേക്കിംഗ് സെക്ഷൻ മുന്നിലും പിന്നിലും ഡ്രം ബ്രേക്കും, കൂടുതൽ സുരക്ഷക്കായി സി ബി എസും നൽകിയിരിക്കുന്നു. സസ്പെൻഷൻ ടെലിസ്കോപിക്, പ്രീലോഡ് അഡ്ജസ്റ്റ് ഇല്ലാത്ത ട്വിൻ ഷോക്ക് അബ്‌സോർബേർസ് ആണ്.
വിലയും എതിരാളികളും
ഇനിയാണ് വില എത്തുന്നത്. 64,900 രൂപയാണ് ഷൈൻ 100 ൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞെട്ടിക്കുന്ന വിലാണ് ഹോണ്ട നൽകിയിരിക്കുന്നത്. പ്രധാന എതിരാളിയായ സ്‌പ്ലെൻഡർ + ന് 75,840 രൂപയും, എച്ച് എഫ് ഡീലക്സിന് 66,782 രൂപയുമാണ് എക്സ് ഷോറൂം വില.
ആകർഷമായ വില കുറച്ചു കാലത്തേക്ക് മാത്രമാണ് ഉണ്ടായിരിക്കുക എന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്. മേയ് മാസത്തിലാണ് ഇവൻ വിപണിയിൽ എത്തുന്നത്.
Leave a comment